കൊടൈക്കനാലില്‍ നിന്ന് ലഹരി കടത്ത്; എല്‍എസ്ഡി സ്റ്റാമ്പുകളുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍
പാലക്കാട്: കൊടൈക്കനാലില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളുമായി എത്തിയ കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി പ്രസൂണ്‍ (30) എന്ന യുവാവില്‍ നിന്ന് 29 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടി. കൊടൈക്കനാലില്‍ റിസോര്‍ട്ട് ജീവനക്കാരനായ ഇയാള്‍ കൂട്ടുകാര്‍ക്കിടയില്‍ വില്‍പ്പന നടത്തുവാന്‍ വേണ്ടിയാണ് ലഹരി കടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ അറിഞ്ഞത്.പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി പുറത്തേക്ക് പോകുന്നതിനായി പ്ലാറ്റ്‌ഫോം വഴി വരുമ്പോഴാണ് സംശയാസ്പദമായി കാണപ്പെട്ട യുവാവിന്റെ ബാഗുകള്‍ പരിശോധിച്ചത്. പിടികൂടിയ എല്‍എസ്ഡി സ്റ്റാമ്പുകള്‍ക്ക് വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരും. …