കരിപ്പൂർ വിമാന താവളത്തിൽ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി; 2 പേർ പിടിയിൽ


കോഴിക്കോട്: ദുബായി, അബുദാബി എന്നിവിടങ്ങളിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന 1821 ഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് പിടികൂടി. മിശ്രിത രൂപത്തിൽ സ്വർണ്ണം ശരീരത്തിലുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിക്കുന്നതിനിടയിലാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം തിരൂർ ഓമച്ചപ്പുഴ സ്വദേശിയായ യാഹ്യ കടന്നാത്തു (31) ൽ നിന്നും 860 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സ്യൂളും, അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലെത്തിയ മലപ്പുറം മേലക്കം സ്വദേശിയായ മുഹമ്മദ്‌ നൗഫലിൽ (31) നിന്നും 961 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സ്യൂളുമാണ് കസ്റ്റംസ് പിടികൂടിയത്. ഇരുവർക്കും സ്വർണ്ണം കടത്തുന്നതിനായി 45,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ടത്.പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് കേസുകളിൽ മറ്റു തുടർനടപടികൾ സ്വീകരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page