മംഗളൂരു: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ആശുപത്രിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ.മുംബൈയിൽ താമസിക്കുന്ന ബീഹാർ സ്വദേശി അബ്ദുൾ ഹലീം,(37), കുലശേഖർ സ്വദേശിനി ഷമീനാ ബീഗം(22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിലാണ് പൊലീസ് കേസ്സെടുത്തത്. അറസ്റ്റിലായ ഷമീനാ ബീഗം പരാതിക്കാരിയുടെ ഇളയ സഹോദരന്‍റെ ഭാര്യയാണ്. ഈ മാസം പത്തിന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരിയുടെ ഇളയ സഹോദരൻ മൻസൂർ അഹമ്മദ് ബാബ ഷെയ്ക്കും, അബ്ദുൾ ഹലീമും കാസർകോട് നിന്ന് മംഗളൂരുവിലേക്ക് യാത്ര ചെയ്യവെ ഹൊസങ്കടിക്ക് സമീപം വെച്ച് അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് ഇരുവരെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പരാതിക്കാരി മകളെ ഷമീന ബീഗത്തിനൊപ്പം അവിടെ നിർത്തി കേസ് വിവരം അറിയാൻ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഈ സമയം അബ്ദുൾ ഹാലിം ഷമീനയോട് മോശമായി ഇടപെടുന്നത് പെൺകുട്ടി കാണാനിടയായി. തുടർന്ന് പെൺകുട്ടിയോട് ബെഡിൽ വന്ന് ഇരിക്കാൻ ആവശ്യപ്പെടുകയും പെൺകുട്ടിയോട് ലൈംഗിക തൃഷ്ണയോടെ ഇടപെടാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഷെമീനയുടെ സഹായത്തോടെ പെൺകുട്ടിയെ ലൈംഗിക ഇംഗിതത്തിന് വിധേയയാക്കാൻ ശ്രമിച്ചു. പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെയാണ് പരാതി നൽകിയത്.
ഷമീന ബീഗത്തെ ഓഗസ്റ്റ് 16 ന് അറസ്റ്റു ചെയ്തു. പരാതിക്ക് പിന്നാലെ മുംബൈയിലേക്ക് മുങ്ങിയ അബ്ദുൾ ഹാലിമിനെ ഗോവ പൊലീസിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു