ചെറുവത്തൂര്‍: പന്തല്‍ നിര്‍മ്മാണ തൊഴിലാളിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വലിയ പറമ്പ് സ്വദശി കെ.വി.വിനോദ് (46)ആണ് ജീവനൊടുക്കിയത്. വലിയപറമ്പിലെ അര്‍ജുന്‍ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ബുധനാഴ്ച രാത്രിയോടെ പൂട്ടിയ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
പരേതനായ അമ്പുക്കുഞ്ഞിന്റെയും തമ്പായിയുടേയും മകനാണ്. ഭാര്യ: ശീലാവതി. മക്കള്‍: ശ്രീലക്ഷ്മി, ആദിലക്ഷ്മി (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ശാന്ത, രാധ, രാജി, പ്രകാശന്‍ (ഫയര്‍ഫോഴ്സ് തൃക്കരിപ്പൂര്‍).