ഹോട്ടലിലെ താമസത്തിനിടെ രണ്ട് തവണ കുളിച്ചാല്‍ അധികം പണം നല്‍കേണ്ടി വരും; വിചിത്ര ബോർഡിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം; കാരണം ലളിതം
വെബ്ബ് ഡെസ്ക് : ചൈനയിലെ ഒരു ഹോട്ടലിലാണ് ഉപഭോക്താക്കളില്‍ നിന്ന് രണ്ട് തവണ കുളിച്ചാല്‍ പണം ഈടാക്കുന്നത്. ഹോട്ടലിന്റെ ഈ നയത്തിന് സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ. ഈ ഹോട്ടൽ അതിന്റെ ഉപഭോക്താക്കളിൽ നിന്ന് ഒരു രാത്രിക്ക് 2,500 യുവാൻ (28,850 രൂപ) ഈടാക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. അതിന് പുറമെയാണ് ഈ അധിക പിഴ.തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഹോട്ടലിൽ ഒരു ചൈനീസ് യുവതി രണ്ട് രാത്രി തനിക്ക് താമസിക്കാൻ മുറി ബുക്ക് ചെയ്തതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മുറിയിൽ കയറിയപ്പോഴാണ് ഞെട്ടിക്കുന്ന അറിയിപ്പ് അവർ കാണുന്നത്. ഉപഭോക്താക്കൾ രണ്ട് തവണ കുളിച്ചാല്‍ അധിക തുക നൽകേണ്ടിവരുമെന്ന അറിയിപ്പ്. യുവതി അറിയിപ്പിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതും, അത് പെട്ടെന്ന് വൈറലായി. പ്രത്യക്ഷത്തിൽ, ഇത് വെള്ളം ലാഭിക്കാൻ വേണ്ടി ചെയ്യുന്നതാണ്.
അതിഥികൾ ഒന്നിലധികം തവണ കുളിക്കുന്നതിലൂടെ ഉണ്ടാകുന്ന അമിതമായ ജല ഉപഭോഗം കുറയ്ക്കുന്നതിനാണ് ഹോട്ടൽ പിഴ ചുമത്തിയതെന്ന് പറഞ്ഞ് ഒരു ഹോട്ടൽ ജീവനക്കാരൻ യുക്തി വിശദീകരിച്ചു.വേനൽ അവധിക്കാലത്ത് അതിഥികൾക്ക് നിലയ്ക്കാതെയുള്ള ജലവിതരണം ഉറപ്പാക്കേണ്ടതുണ്ടെന്ന് മറ്റൊരു ജീവനക്കാരൻ കൂട്ടിച്ചേർത്തു. ഒരു മാസമായി അടയാളം പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു അതിഥിക്കും അധിക ഫീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നിരുന്നാലും, സോഷ്യൽ മീഡിയയിലെ ആളുകൾക്ക് അത് ബോധ്യപ്പെട്ടില്ല. പലർക്കും പല ചോദ്യങ്ങളും ഉണ്ടായിരുന്നു, ഒരാൾ ചോദിച്ചു, ”രണ്ട് പേർ ഒരു മുറിയിൽ താമസിച്ചാൽ എന്ത് സംഭവിക്കും?” മറ്റൊരാൾ എഴുതി, ”എ സി ഉപയോഗത്തിന് ഹോട്ടൽ നിരക്ക് ഈടാക്കുമോ?”വെളളത്തിന്റെ ലഭ്യത കുറഞ്ഞാല്‍ ചൈനയില്‍ മാത്രമല്ല ഈ അറിയിപ്പ് ഇന്ത്യയിലും കണ്ട് തുടങ്ങും. അതുകൊണ്ട് ജലം അമൂല്യമാണ് അത് പാഴാക്കരുതെന്ന് കുളിക്കുന്നതിന് മുൻപും ഓർമ്മിക്കുക.