Category: Local News

നെല്ലിക്കുന്നില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ മതിലിടിഞ്ഞ് വീണു തകര്‍ന്നു; ആളപായമില്ല

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദിന്‍ ജുമാമസ്ജിദ് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞ് വീണ് കാര്‍ തകര്‍ന്നു. ആളപായമില്ല. നെല്ലിക്കുന്നിലെ സമീറിന്റെ സ്വിഫ്റ്റ് ഡിസൈര്‍ കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്.

ആയിഷത്ത് റിയാന എന്തിന് ആത്മഹത്യ ചെയ്തു?; പൊലീസ് അന്വേഷണം തുടങ്ങി, പിതൃ സഹോദരന് ഫോണില്‍ ഭീഷണിയെന്ന് പരാതി

കാസര്‍കോട്: കുമ്പള, ബന്തിയോട്, അടുക്ക ഒളയം റോഡിലെ പരേതനായ മൂസയുടെ മകള്‍ ആയിഷത്ത് റിയാന(24)യുടെ മരണം സംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം മുമ്പാണ് ആയിഷത്ത് റിയാനയെ വീട്ടിലെ ശുചിമുറിയില്‍

സിപിഎം നേതാക്കള്‍ക്കു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ ജാമ്യത്തിലിറങ്ങിയത് രണ്ടു ദിവസം മുമ്പ്; മാന്തി രതീഷിനെ കാപ്പ കേസ് ചുമത്തി വീണ്ടും ജയിലില്‍ അടച്ചു

കാസര്‍കോട്: സിപിഎം പ്രാദേശിക നേതാക്കള്‍ക്കു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ രണ്ടു ദിവസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കാപ്പ കേസില്‍ അറസ്റ്റില്‍. മുന്‍ സിപിഎം പ്രവര്‍ത്തകനും അമ്പലത്തറ, മുട്ടിച്ചരല്‍, കണ്ണോത്തെ രതീഷ് എന്ന മാന്തി

റിട്ട. അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ കാഞ്ഞങ്ങാട്ടെ പി.എ രാമന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മുന്‍ കാസര്‍കോട് എ.ഡി.സി കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ പി.എ. രാമന്‍ (84) അന്തരിച്ചു. ദീര്‍ഘകാലം കാഞ്ഞങ്ങാട് ബി.ഡി.ഒ ആയിരുന്നു. ഭാര്യ: എം.ആര്‍ ജാനകി (റിട്ട. അധ്യാപിക), മക്കള്‍: സിന്ധു പി.രാമന്‍, ഡോ.പി ആര്‍.സജി. മരുമക്കള്‍:

മൊഗ്രാല്‍പുത്തൂരില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; നിരവധി കേസുകളില്‍ പ്രതിയായ കളിത്തോക്ക് ലത്തീഫ് അറസ്റ്റില്‍

  കാസര്‍കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ സംഘത്തലവനെ പൊലീസ് അറസ്റ്റു ചെയ്തു. മംഗല്‍പ്പാടി, അടുക്ക, വീരനഗറിലെ അബ്ദുല്‍ ലത്തീഫ് എന്ന കളിത്തോക്ക് ലത്തീഫി(27)നെയാണ് കുമ്പള പൊലീസിന്റെ സഹായത്തോടെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.

മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ 30 ലക്ഷം രൂപയുടെ മരുന്ന് എത്തി

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ യൂനാനി ഡിസ്പന്‍സറിയായ മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്പന്‍സറിയില്‍ 30 ലക്ഷം രൂപയുടെ മരുന്ന് എത്തി. 2023-24 ബജറ്റില്‍ മരുന്നിനു വകയിരുത്തിയ തുക ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെത്തുടര്‍ന്നു വാങ്ങാന്‍ കഴിയാതെ വന്നിരുന്നു.

മലയോരത്തു നിന്നു ഒരേ ദിവസം രണ്ടു പേരെ കാണാതായി

കാസര്‍കോട്: മലയോരത്ത് നിന്നു ഒരേ ദിവസം രണ്ടു പേരെ കാണാതായി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭീമനടിയില്‍ വ്യാപാരിയായ കുറുഞ്ചേരിയിലെ ജിബിന്‍ കുര്യാക്കോസി(32)നെ 24ന് ആണ് കാണാതായത്. ഉച്ചവരെ കടയില്‍ ഉണ്ടായിരുന്നു. പിന്നീടാണ് കാണാതായത്.

നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

കാസര്‍കോട്: ബിവറേജസ് കോര്‍പ്പറേഷന്റെ നീലേശ്വരം-പാലായി റോഡിലെ മൂന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റില്‍ കവര്‍ച്ച നടത്തിയത് പ്രൊഫഷണല്‍ സംഘമെന്നു സൂചന. നീലേശ്വരം എസ്.ഐ ഇ. വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ഇത്തരമൊരു സംശയം ഉയര്‍ന്നത്.

കുമ്പളയില്‍ പൂത്ത നന്മമരം; ചോരയില്‍ കുളിച്ച് കിടന്ന വിദ്യാര്‍ത്ഥിയെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച സല്‍ത്തു മുഹമ്മദിന് സ്‌കൂളിന്റെ ആദരം

കാസര്‍കോട്: കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ച് മാതൃക കാണിച്ച ഓട്ടോ ഡ്രൈവര്‍ക്ക് സ്‌കൂളിന്റെ ആദരം. കുമ്പളയിലെ ഓട്ടോഡ്രൈവര്‍ കൊടിയമ്മ, പുളിക്കുണ്ടിലെ സല്‍ത്തു മുഹമ്മദിനെയാണ് കുമ്പള ജി എസ് ബി എസ് അധികൃതര്‍ ആദരിച്ചത്. സ്‌കൂളില്‍

മണ്ണെടുപ്പിന്റെയും കുന്നിടിക്കലിന്റെയും ദുരന്തം കണ്‍മുന്നില്‍ നില്‍ക്കെ ബദിയഡുക്കയിലും മണ്ണിടിച്ചില്‍ ദുരന്ത ഭീഷണി

കാസര്‍കോട്: കര്‍ണ്ണാടകയിലെ ഷിരൂരില്‍ 11 ദിവസം മുമ്പാണ്ടായ മണ്ണിടിച്ചില്‍ ദുരന്തം ദേശീയ മനസ്സാക്ഷി മരവിപ്പിച്ചുകൊണ്ടിരിക്കെ ബദിയഡുക്ക നെക്രാജെ ചേടിക്കാനത്തു സ്വകാര്യ വ്യക്തികളും മണ്ണുമാഫിയയും ചേര്‍ന്നു മറ്റൊരു ദുരന്തത്തെ മാടിവിളിക്കുകയാണെന്നു നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ബദിയഡുക്ക-

You cannot copy content of this page