കണ്ണൂർ: 1,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കണ്ണൂർ സബ് രജിസ്റ്റർ ഓഫീസിലെ മുൻ സബ് രജിസ്ട്രാർ ആയിരുന്ന കെ. എം. രഘുലാധരനെ ശിക്ഷിച്ച് തലശ്ശേരി വിജിലൻസ് കോടതി. ഒരു വർഷം കഠിന തടവും 20,000/- രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2011-ൽ കണ്ണൂർ സബ് രജിസ്ട്രാർ ആയിരുന്ന കെ. എം. രഘുലാധരൻ, പരാതിക്കാരന്റെ അച്ഛന്റെ പേരിലുള്ള വസ്തു പരാതിക്കാരന്റെ പേരിൽ വിൽപത്രപ്രകാരം മാറ്റി രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിനായി 2011 നവംബർ മാസം ഒൻപതാം തിയതി ഓഫീസ്സിൽ വച്ച് ആയിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. കൈക്കൂലി വാങ്ങിയത് കൈയോടെ പിടികൂടിയ കണ്ണൂർ വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി. യായിരുന്ന സുനിൽ ബാബു കോളോത്തുംകണ്ടിയാണ് കേസ് രജിസ്റ്റർ ചെയ്ത്ത്.പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ളിക് പ്രോസിക്യൂട്ടർ ഉഷകുമാരി ഹാജരായി