പ്രണയബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്‌തു;  യുവാവ്‌ തൂങ്ങി മരിച്ച നിലയില്‍

കാസർകോട് : പ്രണയബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്‌തതിന്റെ മനോവിഷമത്തിൽ യുവാവ്‌ മരക്കൊമ്പില്‍ തൂങ്ങി മരിച്ചു. ഹേരൂര്‍ വണിയൂരിലെ രമേശ ഷെട്ടി-വേദാവതി ദമ്പതികളുടെ മകന്‍ നവദീപി(26)നെയാണ്‌  വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. നവദീപും മഞ്ചേശ്വരം സ്വദേശിനിയായ  പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ബന്തിയോട്‌ വച്ച്‌ നവദീപിനെ കാണുകയും പ്രണയബന്ധത്തില്‍ നിന്നു പിന്മാറണമെന്നു ആവശ്യപ്പെടുകയും ചെയ്തു. പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി. രാത്രി വീട്ടില്‍ …

ഹൗസ് സർജ്ജൻസി ചെയ്യുമ്പോൾ വിളിച്ചുവരുത്തി പിടിച്ചുവെച്ച് മുഖത്ത് ചുംബിക്കാൻ ശ്രമിച്ചു: സീനിയർ ഡോക്ടറിൽ നിന്നുണ്ടായ പീഡന അനുഭവം പങ്ക് വെച്ച് വനിതാ ഡോക്ടർ; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെ വനിത ഡോക്ടറുടെ പീഡന പരാതി. വനിത ഡോക്ടറെ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. ഫേസ്ബുക്കിലാണ് സീനിയർ ഡോക്ടറിൽ നിന്നുണ്ടായ മോശം അനുഭവം വനിതാ ഡോക്ടർ പങ്കുവെച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മേധാവിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച് പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. 2019​ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ഹൗസ്‍സർജൻസി ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു വനിത ഡോക്ടർ. വൈകിട്ട് ഏഴുമണിയോടെ വനിത …

കേന്ദ്ര മന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ചു; മരിച്ചത് മന്ത്രിയുടെ മകന്‍റെ സുഹൃത്ത്; 3 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: കേന്ദ്ര ഭവന, നഗരകാര്യ സഹ മന്ത്രി കൗശൽ കിഷോറിന്‍റെ വസതിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. മന്ത്രിയുടെ മകൻ വികാസ് കിഷോറിന്‍റെ സുഹൃത്ത് വിനയ് ശ്രീവാസ്തവയാണ് മരിച്ചത്. ലഖ്നൗവിലെ മന്ത്രിയുടെ വസതിയിൽ പുലർച്ചെ 4.15 നായിരുന്നു സംഭവം. മന്ത്രിയുടെ മകന്‍റെ തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചത്. എന്നാൽ മകൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മകൻ ഡൽഹിയിൽ ആയിരുന്നെന്നാണ് മന്ത്രി കൗശൽ കിഷോർ അറിയിച്ചത്. വെടിവെക്കാനുപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് …

മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; 4 പേർ അറസ്റ്റിൽ ; കൊന്നത് മദ്യപാനം ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മണൽ മാഫിയ സംഘത്തിന്റെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനാണ് മണമ്പൂർ സ്വദേശി ബൈജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതികൾ ബൈജുവിനെ സംഘം ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. 28 ന് രാവിലെ പത്ത് മണിയോടെയാണ് മണമ്പൂര്‍ ശങ്കരന്‍മുക്ക് ശിവശൈലം വീട്ടില്‍ സദാശിവന്റെ മകന്‍ ബൈജുവിനെ വീടിന് മുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ …

സ്ത്രീകളില്‍ അകാല ആർത്തവവിരാമം വർധിക്കുന്നതായി പഠനം .അകാല ആർത്തവ വിരാമം സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നു?അകാല ആർത്തവം എന്ത് ? അറിയേണ്ടത് എന്തെല്ലാം

അവൾക്ക് സന്ധികളിൽ വേദനയും കണ്ണുകളിൽ അസ്വസ്ഥതയും ഉണ്ടായിരുന്നു. അവളുടെ മാനസികാവസ്ഥയും വഷളായി, വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും മാത്രം കഴിച്ചിട്ടും അവളുടെ ശരീരഭാരം കൂടാൻ തുടങ്ങി. ജീവിതത്തിന്റെ സന്തോഷം ഇല്ലാതായി. നിങ്ങള്‍ക്ക് ചുറ്റുമുള്ള സ്ത്രീകളില്‍ ആർക്കെങ്കിലും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ? എന്റെ ശരീരം എന്റേതായി തോനുന്നില്ല, എന്റെ പ്രായത്തിലുള്ള സ്ത്രീകൾ ഇപ്പോഴും ജീവിതം ആസ്വദിക്കുന്നു. എനിക്ക് വളരെയധികം സങ്കടം തോന്നി, ഇവിടെ ഞാൻ എന്റെ വേദനയും മാനസികാവസ്ഥയും മറ്റാരെയും അറിയിക്കാതെ പരിഹരിക്കുകയായിരുന്നു. ഇങ്ങനെ പറയുന്ന സ്ത്രീകൾ നിങ്ങള്‍ക്ക് ചുറ്റുമുണ്ടോ? അവര്‍ക്ക് …

എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ പി.എ അന്തരിച്ചു

കാസർകോട്: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ യുടെ അഡീഷണൽ പി.എ മനു ടി (32) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. തിരുവനന്തപുരം  ബാലരാമപുരം സ്വദേശിയാണ്. മനുവിന്‍റെ വിയോഗ വാർത്ത എൻ.എ നെല്ലിക്കുന്ന് എം.എൽ.എ തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്. തന്‍റെ അഡീഷണൽ പി.എ ആയിരുന്ന മനുവിന്‍റെ വിയോഗം താങ്ങാൻ കഴിയുന്നതിനപ്പുറം ആണെന്നാണ് നെല്ലിക്കുന്ന് ഫേസ് ബുക്കിൽ കുറിച്ചത്. എം.എൽ.എയുടെ ഫോസ് ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം വായിക്കാം.  10 വർഷത്തോളമായി എന്റെ അഡീഷണൽ പി.എ ആയി തുടരുന്ന മനു …

രാജ്യത്തെ തെരഞ്ഞെടുപ്പ് ഏകീകരിക്കാൻ കേന്ദ്ര സർക്കാർ നീക്കം; എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി:  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചു. ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം പഠിക്കുന്നതിന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അദ്ധ്യക്ഷനാക്കി സമിതി രൂപീകരിച്ചു. ഇക്കാര്യം പഠിച്ച ശേഷം സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. 2014 ൽ ബിജെപിയുടെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉൾകൊള്ളിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് മുൻ രാഷ്ട്രപതിയെ …

കർണാടകയിൽ ‘ഓപ്പറേഷൻ താമര’ ; നടപ്പാക്കാൻ ഒരു ദിവസം മതിയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്

ബംഗളൂരു:  കർണാടകയിലെ കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിച്ച് ഓപ്പറേഷൻ താമര നടത്താൻ ഒരു ദിവസം ധാരാളമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്. 40-45 കോൺഗ്രസ്സ് എം.എൽ.എമാർ താനുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും, ഡൽഹിയിൽ നിന്ന് നേതാക്കളുടെ സമ്മതം ലഭിച്ചാൽ നാളെ തന്നെ ഓപ്പറേഷൻ താമര നടപ്പാക്കാൻ കഴിയുമെന്നും ബി.എൽ സന്തോഷ് പറഞ്ഞു. പക്ഷ ബിജെപിക്ക് അത് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തത്കാലം കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമിക്കുന്നില്ലെന്നും ബി.എൽ സന്തോഷ് വ്യക്തമാക്കി. ബംഗലൂരുവിൽ പാർട്ടി …

കളിക്കുന്നതിനിടെ പന്ത് എടുക്കാൻ പോയ വിദ്യാർത്ഥി മതിൽ ഇടിഞ്ഞ് വീണ് മരിച്ചു

കോട്ടയം: ഫുട്ബോൾ കളിക്കിടെ തെറിച്ചുപോയ പന്ത് എടുക്കാൻ പോയ വിദ്യാർത്ഥി മതിലിന്റെ തൂൺ ഇടിഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്ബ് വെട്ടിക്കാട്ടുമുക്ക് കോട്ടപ്പള്ളിയിൽ ഹാരിസിന്റെ മകൻ മുഹമ്മദ് അബൂബക്കർ ഹാരിസ്(13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30ന് വെട്ടിക്കാട്ടുമുക്ക് ഹൗസിങ് കോളനിക്ക് സമീപമാണ് സംഭവം. കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു ഹാരിസ്. പന്ത് തെറിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് പോയി. ഇത് എടുത്ത് തിരികെ വരാനായി മതിലിന്റെ തൂണിൽ പിടിച്ചുകയറുന്നതിനിടെയായിരുന്നു അപകടം. മതിലിന്‍റെ തൂൺ അടർന്ന് കുട്ടിയുടെ മേലേക്ക് പതിക്കുകയായിരുന്നു. …

സീരിയൽ നടി അപർണ നായരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

‘ തിരുവനന്തപുരം: സീരിയൽ നടി അപർണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.   അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു.സഞ്ജിത് ആണ് അപർണയുടെ ഭർത്താവ്. ത്രയ, …

അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഗുരുവായൂർകണ്ടാണശ്ശേരി നാല്‍കവല ഉജാല കമ്പനിക്ക് സമീപം കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (42), മകന്‍ അമല്‍രാജ് (21) എന്നിവരെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉച്ചയ്ക്ക് ആണ് സംഭവം.ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവ് സുരേഷ് വ്യാഴാഴാഴ്ച ഉച്ചക്ക് 2.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയോടു ചേര്‍ന്ന വരാന്തയില്‍ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇവര്‍ മൂന്നുപേര്‍ മാത്രമാണ് ഇവിടെ താമസം. ഗുരുവായൂര്‍ തെക്കേ നടയിലെ തയ്യല്‍ക്കടയിലെ ജീവനക്കാരിയാണ് …

വിവാഹ ചടങ്ങിന് പോയ സമയത്ത് വീട്ടില്‍ തീപിടുത്തം; ഇലക്ട്രോണിക് സാധങ്ങള്‍ ഉള്‍പ്പെടെ 10 ലക്ഷം രൂപയുടെ നാശ നഷ്ടം

കാസര്‍കോട്: വീട്ടുകാര്‍ വിവാഹത്തിന് പോയ സമയത്ത് വീടിന്റെ തീ പിടിച്ചു. വീടിന്റെ ഇന്റീരിയര്‍ ഇലക്ട്രോണിക് സാധങ്ങള്‍ ഉള്‍പ്പെടെ 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.നെല്ലിക്കുന്ന് സ്‌കൂളിന് സമീപത്തെ ശിഹാബ് എന്നയാളുടെ കോണ്‍ക്രീറ്റ് വീടിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശിഹാബും കുടുംബവും വീട് പൂട്ടി സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊല്ലങ്കാന ട്രീബോണ്‍ റിസോര്‍ട്ടില്‍ പോയിരുന്നു. ഇതിനിടെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ അപ്രതീക്ഷിതമായി വീടിന് തീപ്പിടിച്ചത്. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികളാണ് …

കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ നടപടിയില്ല; സ്ഥലം മാറ്റിയെന്ന വാര്‍ത്ത തെറ്റ്

കാസര്‍കോട്: കുമ്പളയില്‍ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയില്ല. അങ്ങനെയൊരു ഉത്തരവ് വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നത് തെറ്റായ പ്രചരണമെന്നും പൊലീസ് വിശദമാക്കി. എസ്ഐ ഉള്‍പ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത.നിലവില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്താന്‍ പ്രാഥമിക അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. എസ്‌ഐ രജിത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, …

വീട്ടിൽ സൂക്ഷിച്ച 101 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി; ഡ്രൈഡേ ലക്ഷ്യമാക്കി മദ്യമാഫിയ സജീവം

കാസര്‍കോട്‌: വീട്ടിലും പരിസരത്തുമായി സൂക്ഷിച്ച 101 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. കാസർകോട് പന്നിപ്പാറ, എം.ജി നഗറിലെ ഗണേഷ്‌ നിലയത്തില്‍ പി.രാധാകൃഷ്‌ണൻ(36) എതിരെ എക്‌സൈസ്‌ കേസെടുത്തു. വീട്ടില്‍ മദ്യം ശേഖരിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ്‌ കാസര്‍കോട്‌ റെയ്‌ഞ്ച്‌ അസി.എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ജെ.ജോസഫും സംഘവും റെയ്‌ഡിനെത്തിയത്‌. എക്സൈസ് സംഘത്തെ കണ്ടതോടെ രാധാകൃഷ്‌ണന്‍ ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. 6.5 ലിറ്റര്‍  കേരളാ നിർമ്മിത ബിയറും കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥ‍ർ കൂട്ടിച്ചേര്‍ത്തു. എക്‌സൈസ്‌ സംഘത്തില്‍ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ പി.പ്രശാന്ത്‌, പി.രാജേഷ്‌, …

എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചത് കൊലപാതകമെന്ന് ബന്ധുക്കൾ; വിശദമായ അന്വേഷണ ആവശ്യമുയർത്തി കുടുംബം

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ  കൊലപ്പെട്ട യുവാവിന്‍റെ സുഹൃത്തിനെതിരെ  ആരോപണവുമായി കുടുംബം. ആമയം സ്വദേശി ഷാഫിയുടെ മരണം കൊലപാതകമാണെന്ന്  ബന്ധുക്കൾ ആരോപിച്ചു.ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ്   എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഷാഫി മരിച്ചത്. സുഹൃത്തായ സജീവിന്റെ വീട്ടിൽവച്ചാണ് ഷാഫിക്ക് വെടിയേറ്റത്. സജീവിന്റെ എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് ഇതു സംബന്ധിച്ച് ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ ഏറെ നിർബന്ധിച്ചാണ് ഷാഫിയെ സജീവ് …

ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു; വിടപറഞ്ഞത് 33 മത്തെ വയസില്‍

ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു. 33 വയസായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഹൃദയാഘാതമാണ് ലാരിസയുടെ മരണത്തിന് കാരണമായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഒരാഴ്ചയോളം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒരു യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആഗസ്റ്റ് 20 നായിരുന്നു ലാരിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ‘കോമ’യിലായിരുന്ന ലാരിസയ്ക്കു വീണ്ടും ഹൃദയാഘാതമുണ്ടായതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ ശരീരത്തിലേക്ക് മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും കടന്നതായി സംശയിക്കുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. …

ഹോട്ടലിൽ മട്ടന് പകരം വിളമ്പിയത് ബീഫ്;  ഉടമകൾ അറസ്റ്റിൽ

മംഗളൂരു:  കർണാടകയിലെ ചിക് മംഗളൂരുവിൽ മട്ടന് പകരം ബീഫ് വിളമ്പിയ ഹോട്ടലുകൾക്കെതിരെ കേസ്സെടുത്ത് ഉടമകളെ അറസ്റ്റ് ചെയ്തു. ചിക് മംഗളൂരുവിലെ എവറസ്റ്റ് ഹോട്ടൽ ഉടമ ലത്തീഫ്, ബംഗളൂരു ഹോട്ടൽ ഉടമ ശിവരാജ് എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടൻ വിഭവങ്ങൾ എന്ന പേരിൽ നിരവധി വിഭവങ്ങൾ ബീഫ് ഉപയോഗിച്ച് തയ്യാറാക്കി വിറ്റിരുന്നതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. മറ്റൊരു സംഭവത്തിൽ ചിക്മംഗളൂരുവിലെ ഹോട്ടലിൽ അനധികൃതമായി സൂക്ഷിച്ച 20 കിലോ ബീഫും പൊലീസ് പിടികൂടി. ഹോട്ടൽ …

വിദ്യാര്‍ഥിനികളെ കാര്‍ ഇടിച്ച് കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍; കാര്‍ കണ്ടെത്തി

കാസര്‍കോട്: കുമ്പളയില്‍ സ്‌കൂളിലെ ഓണഘോഷ പരിപാടികള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കാര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമമെന്ന് പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കുമ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആഷിക, മുസ്ലിഹ എന്നി വിദ്യാര്‍ഥികളെയാണ് നൗഷാദ് കാര്‍ കൊണ്ട് ഇടിച്ചത്. റോഡില്‍ വീണ വിദ്യാര്‍ഥികളുടെ കൈക്ക് പരുക്കേറ്റു. പ്രതി കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ പൊലീസ് കേസെടുത്തു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് നൗഷാദെന്നു നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതി …