വിദ്യാര്‍ഥിനികളെ കാര്‍ ഇടിച്ച് കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍; കാര്‍ കണ്ടെത്തി
കാസര്‍കോട്: കുമ്പളയില്‍ സ്‌കൂളിലെ ഓണഘോഷ പരിപാടികള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കാര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമമെന്ന് പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കുമ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആഷിക, മുസ്ലിഹ എന്നി വിദ്യാര്‍ഥികളെയാണ് നൗഷാദ് കാര്‍ കൊണ്ട് ഇടിച്ചത്. റോഡില്‍ വീണ വിദ്യാര്‍ഥികളുടെ കൈക്ക് പരുക്കേറ്റു. പ്രതി കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ പൊലീസ് കേസെടുത്തു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് നൗഷാദെന്നു നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതി നൗഷാദ് ഒളിവിലാണ്. പ്രതി ഓടിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.