ഹോട്ടലിൽ മട്ടന് പകരം വിളമ്പിയത് ബീഫ്;  ഉടമകൾ അറസ്റ്റിൽ

മംഗളൂരു:  കർണാടകയിലെ ചിക് മംഗളൂരുവിൽ മട്ടന് പകരം ബീഫ് വിളമ്പിയ ഹോട്ടലുകൾക്കെതിരെ കേസ്സെടുത്ത് ഉടമകളെ അറസ്റ്റ് ചെയ്തു. ചിക് മംഗളൂരുവിലെ എവറസ്റ്റ് ഹോട്ടൽ ഉടമ ലത്തീഫ്, ബംഗളൂരു ഹോട്ടൽ ഉടമ ശിവരാജ് എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടൻ വിഭവങ്ങൾ എന്ന പേരിൽ നിരവധി വിഭവങ്ങൾ ബീഫ് ഉപയോഗിച്ച് തയ്യാറാക്കി വിറ്റിരുന്നതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. മറ്റൊരു സംഭവത്തിൽ ചിക്മംഗളൂരുവിലെ ഹോട്ടലിൽ അനധികൃതമായി സൂക്ഷിച്ച 20 കിലോ ബീഫും പൊലീസ് പിടികൂടി. ഹോട്ടൽ ഉടമ ഇ‍ർഷാദ് അഹമ്മദിനെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. മട്ടനെന്ന പേരിൽ വ്യാപകമായി ബീഫ് വിൽക്കുന്നുവെന്ന് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ചിക്മംഗളൂരു പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page