കാസര്‍കോട്: വീട്ടുകാര്‍ വിവാഹത്തിന് പോയ സമയത്ത് വീടിന്റെ തീ പിടിച്ചു. വീടിന്റെ ഇന്റീരിയര്‍ ഇലക്ട്രോണിക് സാധങ്ങള്‍ ഉള്‍പ്പെടെ 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.നെല്ലിക്കുന്ന് സ്‌കൂളിന് സമീപത്തെ ശിഹാബ് എന്നയാളുടെ കോണ്‍ക്രീറ്റ് വീടിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശിഹാബും കുടുംബവും വീട് പൂട്ടി സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊല്ലങ്കാന ട്രീബോണ്‍ റിസോര്‍ട്ടില്‍ പോയിരുന്നു. ഇതിനിടെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ അപ്രതീക്ഷിതമായി വീടിന് തീപ്പിടിച്ചത്. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് 20 മിനിറ്റോളം സമയമെടുത്താണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ടൗണ്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറും ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി സന്തോഷ് കുമാറും സ്ഥലത്തെത്തിയിരുന്നു.