ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു. 33 വയസായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഹൃദയാഘാതമാണ് ലാരിസയുടെ മരണത്തിന് കാരണമായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഒരാഴ്ചയോളം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒരു യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആഗസ്റ്റ് 20 നായിരുന്നു ലാരിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ‘കോമ’യിലായിരുന്ന ലാരിസയ്ക്കു വീണ്ടും ഹൃദയാഘാതമുണ്ടായതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ ശരീരത്തിലേക്ക് മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും കടന്നതായി സംശയിക്കുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇക്കാര്യം ലബോറട്ടറിയിലെ പരിശോധനകള്‍ക്കു ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ 30,000 ത്തിന് മുകളില്‍ ആരാധകരുള്ള ഒരു ഇന്‍ഫ്‌ലുവന്‍സ ലാരിസ ബോര്‍ജസ്. അവസാന നിമിഷം വരെ ജീവിതത്തിലേക്കു തിരികെയെത്താന്‍ പോരാടിയാണ് ലാരിസ മരിച്ചതെന്നാണ് അവരുടെ കുടുംബം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.