ചാത്തന്‍ സേവ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സ്‌കൂളിലെ കൗണ്‍സിലിങില്‍ സംഭവം പുറത്തുവന്നു; പോക്‌സോ കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പ് എലിപറ്റച്ചിറയില്‍ ചാത്തന്‍ സേവ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബന്ധുക്കളോടൊപ്പമാണ് കുട്ടി മന്ത്രവാദ കേന്ദ്രത്തിലേക്ക് എത്തിയത്. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട മന്ത്രവാദ കേന്ദ്രത്തിനെതിരെ വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 69.12 ഗ്രാം എംഡിഎംഎയുമായി ഉദുമ സ്വദേശി പിടിയിലായി

കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ടയില്‍ യുവാവ് അറസ്റ്റില്‍. എളമക്കര കറുകപ്പിള്ളി ഭാഗത്ത് നിന്നും 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി പിടിയിലായി. ഉദുമ ബോറ ഫാത്തിമ മന്‍സിലില്‍ അബ്ദുല്‍ സലാം (27) ആണ് പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാറില്‍ എളമക്കര കറുകപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡിന്റെയും എളമക്കര പോലീസിന്റെയും വലയിലാകുന്നത്. ബംഗളൂരുവില്‍ നിന്ന് …

ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ്  രണ്ടര വയസ്സുകാരൻ മരിച്ചു; മരണത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്

കോഴിക്കോട് : ബെഡ് ദേശത്ത് വീണ് കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ രണ്ടര വയസ്സുകാരൻ ജെഫിൻ സന്ദീപ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടുകൂടിയാണ് അപകടമുണ്ടായത്. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നെന്നാണ് വീട്ടുകാർ പറഞ്ഞത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് ബെഡ് വീണത് ശ്രദ്ധയിൽപ്പെട്ടത്.വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്  ഉള്ളത്. …

പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കം; കൂടെ താമസിക്കുന്ന മലയാളി യുവാവിനെ യുവതി കുത്തിക്കൊലപ്പെടുത്തി 

ബംഗളൂരു: അഞ്ചുവര്‍ഷമായി ലിവ് ഇന്‍ പാര്‍ട്ണറായ മലയാളി യുവാവിനെ യുവതി കുത്തിക്കൊലപ്പെടുത്തി.ബെല്‍ഗാവി സ്വദേശിനി രേണുക (24)യാണ് കണ്ണൂർ പാനൂര്‍ അണിയാരം സ്വദേശി  ജാവേദിനെ(29) കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയോടെ ഹുളിമാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അക്ഷയ നഗറിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ജാവേദ് ഒരു സെല്‍ഫോണ്‍ സര്‍വീസ് ഷോപ്പില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച രേണുക ബംഗളൂരുവില്‍ ജാവേദിനൊപ്പം ഒരുമിച്ച് കഴിഞ്ഞുവരികയായിരുന്നു. അടുത്ത കാലത്തായി ഇരുവരും തമ്മില്‍ എല്ലാദിവസവും വാക്ക് തര്‍ക്കത്തിലാകാറുണ്ടെന്നാണ് പൊലിസ് പറയുന്നത്. …

സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് സുഹൃത്തുക്കളുടെ ഭീഷണി ;പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കി

മംഗളൂരു:  സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ആൺസുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കി. കർണാടകയിലെ ദേവങ്കരയിലാണ് നാടിനെ നടക്കിയ സംഭവം ഉണ്ടായത്. പി.യു.സി.ക്ക് പഠിക്കുന്ന വിദ്യാർഥിനിയാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചത്. ആഗസ്ത് 28 നാണ് സംഭവം നടന്നത്.ബുധനാഴ്ച ആശുപത്രിയിൽ വെച്ചാണ് പെൺകുട്ടി മരിച്ചത്. കോളേജിൽ പോകവെ  രണ്ട് ആൺകുട്ടികളുമായി പെൺകുട്ടി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇവർ  മയക്കുമരുന്ന് കലർത്തിയ ജ്യൂസ്  നൽകുകയും അബോധാവസ്ഥയിലായപ്പോൾ സ്വകാര്യ വീഡിയോകൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നീട് വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് …

ഒരു കുടുംബത്തിലെ മൂന്ന് പേർ വീടിനടുത്ത് മരിച്ച നിലയിൽ;കൂട്ട ആതമഹത്യക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന

എറണാകുളം: അങ്കമാലി കുറുമശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. മകന്‍റെ വൻ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.വിദേശത്ത് ജോലിക്ക് പോകാൻ പലരിൽ നിന്നായി ഷിബിൻ  പണം വാങ്ങിയിരുന്നു.  ഏജന്‍റിന് പണം കൈമാറിയെങ്കിലും വിസ ലഭിച്ചില്ല. ഷിബിന് വിദേശത്ത് പോകാനും സാധിച്ചില്ല. ഏജന്‍റ് പണം തിരികെ നൽകാനും തയ്യാറായില്ല. കടം …

ആലുവയിൽ വീണ്ടും  കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;ക്രൂരകൃത്യത്തിന് ഇരയായത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

എറണാകുളം:  ആലുവയിൽ വീണ്ടും കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ആലുവ ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനെടുവിലാണ് സമീപത്തെ പാടത്തു നിന്ന് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രാത്രിയിൽ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്. പ്രതിക്കായി പൊലീസ്  അന്വേഷണം ഊർജ്ജിതമാക്കി.പ്രദേശവാസിയാണ് അതിക്രമത്തിന്പിന്നിലെന്നും പ്രതിയെ തിരിച്ചറിയാൻ …

മൊബൈൽ ഫോണിന്റെ ബാറ്ററിക്ക് പകരം മയക്കുമരുന്ന്; എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: മൊബൈൽ ഫോണിന്റെ ബാറ്ററിക്ക് പകരം തിരുകികയറ്റിയ എംഡിഎംഎയുമായി യുവാവ് പൊലീസ് പി ടിയിൽ. പിലിക്കോട് മട്ട ലായി സ്വദേശി കുന്നുമ്മൽ ഹൗസിലെ സുബിൻ രാജ് (26) ആണ് പിടിയിലായത്. ചന്തേര ഇൻസ്പെക്ടർ ജി പി മനുരാജും സംഘവും ചൊവ്വാഴ്ച രാത്രി 11 മണിക്ക് പടന്ന പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് 0.9 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഓട്ടോയി ങ്ങി നടന്ന് പോകുന്നതിനിടെ സംശയം തോന്നിയാണ് പൊലീസ് …

രക്ഷിതാക്കൾ പിൻതുണച്ചു , ഉമ്മൂമ്മ ഒരുക്കി; കൃഷ്ണനായി തിളങ്ങി മുഹമ്മദ് യഹിയ; ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ

കോഴിക്കോട്: ഉണ്ണി കണ്ണനായി എട്ട് വയസുകാരൻ മുഹമ്മദ് യഹിയ. കോഴിക്കോട് നടന്ന ശോഭയാത്രയിലാണ് ഭിന്നശേഷിയുള്ള മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് യഹിയ പങ്കെടുത്തത്.മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് യഹിയ ജന്മാഷ്ടമി ഘോഷയാത്രയിൽ കൃഷ്ണവേഷം ധരിച്ചത്.ആദ്യമായിട്ടാണ് കൃഷ്ണവേഷം കെട്ടുന്നതെന്ന് മുഹമ്മദ് യഹിയയുടെ ഉമ്മാമ്മ പറഞ്ഞു. മുഹമ്മദിന് കൃഷ്ണനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവന്റെ ആഗ്രഹം സഫലമാക്കാൻ കുടുംബം ഒന്നിച്ച് കൂടെ നിൽക്കുകയായിരുന്നു. മഴയെ പോലും അവഗണിച്ച് മുഹമ്മദ് യഹിയ കൃഷ്ണനായി എത്തിയതോടെ സമൂഹ മാധ്യമങ്ങളിലും ചിത്രം വൈറലായി. നിരവധി പേരാണ് കുട്ടിയുടെ ഫോട്ടോ …

നാടിനെ അമ്പാടിയാക്കി ജന്മാഷ്ടമി ശോഭാ യാത്ര

നാടും നഗരവും അമ്പാടിയാക്കി കൃഷ്ണനും ഗോപികമാരും നിറഞ്ഞാടി.കൗതുകം നിറഞ്ഞ നിശ്ചലദൃശ്യങ്ങളുമായി ശോഭയാത്രകൾ സംഗമിച്ചു.ജന്മാഷ്ടമിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്രയിൽ ആയിരകണക്കിന് ഭക്തരാണ് അണിനിരന്നത്.കാസർകോട്, ബോവിക്കാനം, കുണ്ടംക്കുഴി, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മഹാശോഭാ യാത്രകൾ നടന്നു. ബോവിക്കാനത്ത് വിവിധ മേഖലകളിൽ നിന്നുള്ള ഘോഷാത്രകൾ സംഗമിച്ചു. വീഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യുക https://youtu.be/cUVQjGWTbHo?si=rqphbr7f-iKCwNXy

കുമ്പളയിലെ വിദ്യാര്‍ഥിയുടെ മരണം; സംഭവത്തില്‍ പൊലീസിന് വീഴ്ച്ചയില്ല, വാഹനത്തിന് പൂര്‍ണ ഫിറ്റ്നസില്ല, വിദ്യാര്‍ഥികളാണെന്ന് അറിയുന്നത് അപകടത്തില്‍ പെട്ടതിന് ശേഷം; ക്രൈംബ്രാഞ്ചിന്റെ പ്രാഥമീക അന്വേഷണ റിപോര്‍ട്ട് ജില്ലാ പൊലിസ് മേധാവിക്ക് കൈമാറി

കാസര്‍കോട്: കുമ്പളയിലെ വിദ്യാര്‍ത്ഥിയുടെ അപകട മരണത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ല. കാറിലുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളാണെന്ന് അറിഞ്ഞത് അപകടത്തില്‍പ്പെട്ടതിന് ശേഷമെന്നാണ് പൊലിസിന്റെ മൊഴി. ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തിന് പൂര്‍ണ ഫിറ്റ്നസില്ല എന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. …

ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; മാതാവിന്റെ സുഹൃത്തിനെതിരേ പോക്‌സോ കേസ്

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മാതാവിന്റെ ആണ്‍സുഹൃത്തിനെതിരെ പോക്‌സോ കേസ്. സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മുപ്പതിന് രാത്രി ഒമ്പത് മണിയോടെയാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ വാടകവീട്ടിലാണ് സംഭവം. ആണ്‍സുഹൃത്ത് കണ്ടെത്തിയ വാടക വീട്ടിലാണ് ഭര്‍ത്താവുമായി അകന്നുകഴിയുന്ന മുപ്പത്താറുകാരി കഴിയുന്നത്. കഴിഞ്ഞ 30ന് ആണ്‍സുഹൃത്തും സുഹൃത്തുക്കളും ഓണാഘോഷ ഭാഗമായി രാത്രി വാടക വീട്ടിലെത്തിയിരുന്നു. മൂന്നുപേരും ചേര്‍ന്ന് മദ്യപാനം ആരംഭിച്ചതോടെ 15കാരന്‍ അതിനെ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് …

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിനെ ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു;ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി നടന്ന തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കൊച്ചി കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോണ്‍സനാണ് വെട്ടേറ്റത്. സി പി എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ദേവസിയെ കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ ജോണ്‍സനെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പൊതിയക്കരയില്‍ വച്ചാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് രാവിലെ …

എസ്‌.പി.ജി തലവന്‍ അരുണ്‍ സിന്‍ഹ അന്തരിച്ചു

ന്യൂ‍ഡൽഹി: സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌ തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു പുലര്‍ച്ചെയാണ്‌ വിടവാങ്ങിയത്‌. 2016 മുതല്‍ എസ്‌.പി.ജി ഡയറക്‌ടറാണ്‌. 1987 ബാച്ച്‌ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്‌. ജാര്‍ഖണ്ഡ്‌ സ്വദേശിയാണ്‌. തിരുവനന്തപുരം കമ്മീഷണര്‍, റേഞ്ച്‌ ഐജി, ഇന്റലിജന്‍സ്‌ ഐജി, അഡ്‌മിനിസ്‌ട്രേഷന്‍ ഐ.ജി എങ്ങിനെ കേരള പൊലീസിലെ പ്രധാന തസ്‌തികകളിലെല്ലാം സേവനം ചെയ്‌തിട്ടുണ്ട്‌. ബി.എസ്‌.എഫിലും സേവനം അനുഷ്‌ഠിച്ച സിന്‍ഹ പ്രമാദമായ നിരവധി കേസുകള്‍ അന്വേഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്‌

മഞ്ചേശ്വരത്ത് എസ്‌.ഐയെ ആക്രമിച്ച സംഘത്തില്‍ കൊലക്കേസ്‌ പ്രതിയും; ഒന്നാം പ്രതി ഗള്‍ഫിലേയ്‌ക്ക്‌ കടന്നു

കാസർകോട്: പട്രോളിംഗിനിടയില്‍ മഞ്ചേശ്വരം എസ്‌ഐ പി.അനൂപിനെ അക്രമിച്ച സംഭവത്തില്‍ കൊലക്കേസ്‌ പ്രതിയും ഉണ്ടെന്ന് പൊലീസ്‌ അന്വേഷണത്തില്‍ വ്യക്തമായി. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉപ്പളയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തലവന്‍ കാലിയാ റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌ ഇയാളെന്നു പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. റഫീഖ് കൊല കേസില്‍ കര്‍ണ്ണാടക പൊലീസിന്റെ പിടിയിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെയാണ്‌ ജാമ്യത്തിലിറങ്ങി തിരിച്ചെത്തിയത്.ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ എസ്‌.ഐ അനൂപിനും സിവില്‍ പൊലീസ്‌ ഓഫീസര്‍ കിഷോറിനും നേരെ ഉപ്പള, ഹിദായത്ത്‌ നഗറില്‍ വച്ച്‌ അക്രമണം നടത്തിയത്‌. എസ്‌.ഐയുടെ പരാതി …

അമിത വേഗതയില്‍ വിദ്യാര്‍ഥി കാറോടിച്ചു; നിയന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യ കോളജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: അമിത വേഗതയിലോടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന്റെ നടുക്കം മാറും മുമ്പെ കുമ്പള ദേശീയപാതയിലും അപകടം. കുമ്പള യിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. മുഹാഫീസ് (19), ഇനാന (19), ഷംസുദ്ദീന്‍ (19), അര്‍സു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുമ്പള പാലത്തിനു സമീപത്താണ് അപകടം. ചാറ്റല്‍ മഴയുള്ള സമയത്ത് അമിത വേഗതയിലോടിയ കാര്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ …

കാര്‍ മറിഞ്ഞ്‌ വിദ്യാര്‍ത്ഥിയുടെ മരണം; ക്രൈംബ്രാഞ്ച്‌ അന്വേഷണം പൂര്‍ത്തിയായി

കാസര്‍കോട്‌: പൊലീസ്‌ പിന്‍തുടര്‍ന്നതിനെ തുടര്‍ന്ന്‌ അമിതവേഗതയിലോടിയ കാര്‍ മറിഞ്ഞ്‌ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉടന്‍ ജില്ലാ പൊലീസ്‌ മേധാവിക്കു നല്‍കും. കഴിഞ്ഞ മാസം 25ന്‌ കളത്തൂര്‍, പള്ളത്തുണ്ടായ അപകടത്തില്‍ അംഗഡിമുഗര്‍ ഹയര്‍സക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ്‌ ഫര്‍ഹാസ്‌ (17) ആണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ്‌ മംഗ്‌ളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ കഴിഞ്ഞ മാസം 29ന്‌ ആണ്‌ ഫര്‍ഹാസ്‌ മരിച്ചത്. പൊലീസ്‌ അമിതവേഗതയില്‍ പിന്‍തുടര്‍ന്നതാണ്‌ മരണത്തിനു ഇടയാക്കിയതെന്നും കുറ്റക്കാരായ …

ബി.ജെ.പിയുടെ വോട്ടില്ലാതെ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ ജയിക്കില്ലെന്ന് എം.വി ഗോവിന്ദൻ

തൃശൂര്‍: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ബിജെ.പി വോട്ടു വാങ്ങിയോയെന്നു സംശയമുണ്ടെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തൃശൂരില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ബിജെപിയുടെ വോട്ടു വാങ്ങാതെ ചാണ്ടി ഉമ്മന്‍ വിജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ എല്‍.ഡി.എഫ്‌ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആരു ജയിക്കും തോല്‍ക്കും എന്നത്‌ വസ്‌തുനിഷ്‌ടമായിരിക്കുകയാണ്‌. ഇനി വെറുതെ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്നു ആദ്യമേ പറഞ്ഞതാണെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു