കോഴിക്കോട് : ബെഡ് ദേശത്ത് വീണ് കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ രണ്ടര വയസ്സുകാരൻ ജെഫിൻ സന്ദീപ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടുകൂടിയാണ് അപകടമുണ്ടായത്. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നെന്നാണ് വീട്ടുകാർ പറഞ്ഞത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് ബെഡ് വീണത് ശ്രദ്ധയിൽപ്പെട്ടത്.വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്. അതേ സമയം മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നാട്ടുകാർ സംശയം ഉയർത്തിയ പശ്ചാതലത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിരിക്കുന്നത്.