ന്യൂഡൽഹി: സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു പുലര്‍ച്ചെയാണ് വിടവാങ്ങിയത്. 2016 മുതല്‍ എസ്.പി.ജി ഡയറക്‌ടറാണ്. 1987 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. ജാര്‍ഖണ്ഡ് സ്വദേശിയാണ്. തിരുവനന്തപുരം കമ്മീഷണര്‍, റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി, അഡ്‌മിനിസ്‌ട്രേഷന്‍ ഐ.ജി എങ്ങിനെ കേരള പൊലീസിലെ പ്രധാന തസ്‌തികകളിലെല്ലാം സേവനം ചെയ്‌തിട്ടുണ്ട്. ബി.എസ്.എഫിലും സേവനം അനുഷ്‌ഠിച്ച സിന്‍ഹ പ്രമാദമായ നിരവധി കേസുകള്‍ അന്വേഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്