എറണാകുളം: ആലുവയിൽ വീണ്ടും കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ആലുവ ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനെടുവിലാണ് സമീപത്തെ പാടത്തു നിന്ന് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രാത്രിയിൽ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.പ്രദേശവാസിയാണ് അതിക്രമത്തിന്പിന്നിലെന്നും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പെൺകുട്ടിയും പ്രതിയുടെ ഫോട്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശവാസികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻപ് മോഷണ കേസുകളിൽ ഉൾപ്പെട്ടയാളാണ് ക്രൂരതക്ക് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി