തൃശൂര്‍: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിജെ.പി വോട്ടു വാങ്ങിയോയെന്നു സംശയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തൃശൂരില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ബിജെപിയുടെ വോട്ടു വാങ്ങാതെ ചാണ്ടി ഉമ്മന്‍ വിജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആരു ജയിക്കും തോല്‍ക്കും എന്നത് വസ്‌തുനിഷ്‌ടമായിരിക്കുകയാണ്. ഇനി വെറുതെ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്നു ആദ്യമേ പറഞ്ഞതാണെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു
