മൊബൈൽ ഫോണിന്റെ ബാറ്ററിക്ക് പകരം മയക്കുമരുന്ന്; എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: മൊബൈൽ ഫോണിന്റെ ബാറ്ററിക്ക് പകരം തിരുകികയറ്റിയ എംഡിഎംഎയുമായി യുവാവ് പൊലീസ് പി ടിയിൽ. പിലിക്കോട് മട്ട ലായി സ്വദേശി കുന്നുമ്മൽ ഹൗസിലെ സുബിൻ രാജ് (26) ആണ് പിടിയിലായത്. ചന്തേര ഇൻസ്പെക്ടർ ജി പി മനുരാജും സംഘവും ചൊവ്വാഴ്ച രാത്രി 11 മണിക്ക് പടന്ന പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് 0.9 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഓട്ടോയി ങ്ങി നടന്ന് പോകുന്നതിനിടെ സംശയം തോന്നിയാണ് പൊലീസ് പരിശോധ ന നടത്തിയത്. മൊബൈൽ ഫോണിന്റെ ബാറ്ററിയുടെ സ്ഥാനത്ത് മൂന്ന് പൊതികളിലായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. മൊ ബെൽ ഫോണിൽ മയ ക്കുമരുന്ന് ഒളിപ്പിച്ച് കടത്തു ന്നതിനിടെ യുവാവ് പിടിയി ലാകുന്ന ജില്ലയിലെ ആ ദ്യത്തെ സംഭവമാമാണിത്. പ്രതിയെ ബുധനാഴ്ച ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.