കോഴിക്കോട്: ഉണ്ണി കണ്ണനായി എട്ട് വയസുകാരൻ മുഹമ്മദ് യഹിയ. കോഴിക്കോട് നടന്ന ശോഭയാത്രയിലാണ് ഭിന്നശേഷിയുള്ള മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് യഹിയ പങ്കെടുത്തത്.മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് യഹിയ ജന്മാഷ്ടമി ഘോഷയാത്രയിൽ കൃഷ്ണവേഷം ധരിച്ചത്.ആദ്യമായിട്ടാണ് കൃഷ്ണവേഷം കെട്ടുന്നതെന്ന് മുഹമ്മദ് യഹിയയുടെ ഉമ്മാമ്മ പറഞ്ഞു. മുഹമ്മദിന് കൃഷ്ണനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവന്റെ ആഗ്രഹം സഫലമാക്കാൻ കുടുംബം ഒന്നിച്ച് കൂടെ നിൽക്കുകയായിരുന്നു. മഴയെ പോലും അവഗണിച്ച് മുഹമ്മദ് യഹിയ കൃഷ്ണനായി എത്തിയതോടെ സമൂഹ മാധ്യമങ്ങളിലും ചിത്രം വൈറലായി. നിരവധി പേരാണ് കുട്ടിയുടെ ഫോട്ടോ ഷെയർ ചെയ്തത്.സംസ്ഥാന വ്യാപകമായി ശോഭയാത്രകൾ നടന്നു. ബാലഗോകുലം സംഘടിപ്പിച്ച ഘോഷയാത്രയിലാണ് മുഹമ്മദ് യഹിയ പങ്കെടുത്തത്.