ബംഗളൂരു: അഞ്ചുവര്‍ഷമായി ലിവ് ഇന്‍ പാര്‍ട്ണറായ മലയാളി യുവാവിനെ യുവതി കുത്തിക്കൊലപ്പെടുത്തി.
ബെല്‍ഗാവി സ്വദേശിനി രേണുക (24)യാണ് കണ്ണൂർ പാനൂര്‍ അണിയാരം സ്വദേശി ജാവേദിനെ(29) കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയോടെ ഹുളിമാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അക്ഷയ നഗറിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ജാവേദ് ഒരു സെല്‍ഫോണ്‍ സര്‍വീസ് ഷോപ്പില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച രേണുക ബംഗളൂരുവില്‍ ജാവേദിനൊപ്പം ഒരുമിച്ച് കഴിഞ്ഞുവരികയായിരുന്നു. അടുത്ത കാലത്തായി ഇരുവരും തമ്മില്‍ എല്ലാദിവസവും വാക്ക് തര്‍ക്കത്തിലാകാറുണ്ടെന്നാണ് പൊലിസ് പറയുന്നത്. ബുധനാഴ്ച ഉച്ചയോടെ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തിയതോടെ കത്തിയെടുത്ത് രേണുക ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. രക്തം വാര്‍ന്നു കിടന്ന ജാവേദിനെ രേണുക തന്നെയാണ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. ഇത് അയല്‍വാസികള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചു. സംഭവത്തില്‍ രേണുകയെ കസ്റ്റഡിയിലെടുത്തു. ഹുളിമാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബെംഗളൂർ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വദേശമായ പാനൂര്‍ അണിയാരത്ത് എത്തിച്ച് ഖബറടക്കി.