പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിനെ ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു;ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി നടന്ന തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കൊച്ചി കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോണ്‍സനാണ് വെട്ടേറ്റത്. സി പി എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ദേവസിയെ കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ ജോണ്‍സനെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പൊതിയക്കരയില്‍ വച്ചാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ജോണ്‍സനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജോണ്‍സണ്‍ ലോറി ഡ്രൈവറാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page