പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മാതാവിന്റെ ആണ്‍സുഹൃത്തിനെതിരെ പോക്‌സോ കേസ്. സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മുപ്പതിന് രാത്രി ഒമ്പത് മണിയോടെയാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ വാടകവീട്ടിലാണ് സംഭവം. ആണ്‍സുഹൃത്ത് കണ്ടെത്തിയ വാടക വീട്ടിലാണ് ഭര്‍ത്താവുമായി അകന്നുകഴിയുന്ന മുപ്പത്താറുകാരി കഴിയുന്നത്. കഴിഞ്ഞ 30ന് ആണ്‍സുഹൃത്തും സുഹൃത്തുക്കളും ഓണാഘോഷ ഭാഗമായി രാത്രി വാടക വീട്ടിലെത്തിയിരുന്നു. മൂന്നുപേരും ചേര്‍ന്ന് മദ്യപാനം ആരംഭിച്ചതോടെ 15കാരന്‍ അതിനെ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് കുട്ടിയെ മാതാവും മറ്റ് മൂന്നു പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അതിനിടേ കൂട്ടത്തിലുണ്ടായിരുന്ന യുവാവ് കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ദിവസം രാവിലെ കുട്ടി ബന്ധുക്കളുടെ സഹായത്തോടെ പയ്യന്നൂര്‍ പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ പൊലീസ് കുട്ടിയെ മര്‍ദ്ദിച്ച മാതാവിനും മറ്റു മൂന്നു യുവാക്കള്‍ക്കുമെതിരെ കേസെടുത്തു. ലൈംഗിക പ്രദര്‍ശനം നടത്തിയ യുവാവിനെതിരേയും പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്.