കാസര്‍കോട് ജില്ലയിലെ എട്ട് എസ്‌ഐമാര്‍ക്ക് സ്ഥലം മാറ്റം; അക്രമത്തില്‍ പരിക്കേറ്റ പി.ബി അനൂപിനെ ബദിയടുക്കയിലേക്ക് മാറ്റി നിയമിച്ചു

കാസര്‍കോട്: രാത്രികാല പട്രോളിംഗിനിടയില്‍ അക്രമത്തിനിരയായി പരിക്കേറ്റ മഞ്ചേശ്വരം എസ്.ഐ ഉള്‍പ്പെടെ ജില്ലയിലെ എട്ടു എസ്.ഐമാരെ സ്ഥലം മാറ്റി നിയമിച്ചു. ഹൊസ്ദുര്‍ഗില്‍ നിന്നും കെ.പി.സതീശനെ ചന്തേരയിലേക്കും ചന്തേരയില്‍ നിന്നും എം.വി.ശ്രീദാസിനെ ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനിലേക്കും നിയമിച്ചു. ബദിയഡുക്കയില്‍ നിന്നും കെ.പി.വിനോദ് കുമാറിനെ കാസര്‍കോട് ടൗണിലേക്കും കാസര്‍കോട് നിന്നും വിഷ്ണുപ്രസാദിനെ വിദ്യാനഗറിലേക്കും സ്ഥലംമാറ്റി. സി.രമേഷിനേയും കെ. പ്രശാന്തിനേയും മഞ്ചേശ്വരത്തേക്കും മഞ്ചേശ്വരത്ത് നിന്നും പി.ബി അനൂപിനേയും എ.അന്‍സാറിനെയും ബദിയടുക്കയിലേക്കും മാറ്റിനിയമിച്ചാണ് ഉത്തരവിറങ്ങിയത്. ഗുണ്ടാസംഘത്തിന്റെ അക്രമം ഉണ്ടാകാന്‍ ഇടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് …

യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി; യുവാവ് പൊലീസില്‍ കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് (38)ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതി ബിനു മാനസികാസ്വസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്. രാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് അനുജനെ കൊന്നു കുഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു. സഹോദരനെ കൊന്ന് വീടിന്റെ പിന്നില്‍ കുഴിച്ചുമൂടി എന്നതായിരുന്നു കുറ്റസമ്മതമൊഴി. …

ചലച്ചിത്ര നടൻ സതീഷ് നായർ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര നടന്‍ സതീഷ് നായര്‍ (സതീഷ് അമ്ബാടി 58) അന്തരിച്ചു. ചേവായൂര്‍ അമ്പാടിയിലാണ് താമസം. സംസ്കാരം ഉച്ചക്ക് ഒരുമണിക്ക് പുതിയപാലം ശ്മശാനത്തില്‍.പുള്ള്, ഹലോ ദുബായിക്കാരന്‍, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മാക്ടയുടെ ഷോര്‍ട് ഫിലിം മത്സരത്തില്‍ കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടി. മണ്ണാര്‍ക്കാട് ജനിച്ച സതീഷും കുടുംബവും ചേവായൂരിലേക്ക് താമസം മാറിയെത്തിയതാണ്. ദിലീപ് നായകനായ ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിലാണ് സതീഷ് ആദ്യമായി മുഖം കാണിച്ചത്. …

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ കേരളം;നാടും നഗരവും ഭക്തിസാന്ദ്രമാകും; ശോഭയാത്ര വൈകിട്ട്

ശ്രീകൃഷ്ണ ജയന്തിആഘോഷ ലഹരിയിൽ നാട്. ജന്മാഷ്ടമിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടക്കും. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ.അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കര്‍ണാടക ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങള്‍ പങ്കെടുക്കും. അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. സമീപ ക്ഷേത്രങ്ങളില്‍ നിന്നുള്ള ഘോഷയാത്രകള്‍ അല്‍പ സമയത്തിനകം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍ നടക്കും. എല്ലാ ഭക്തജനങ്ങള്‍ക്കും പാല്‍പായസം ഉള്‍പ്പടെ പിറന്നാള്‍ സദ്യ …

നിരവധി കേസുകളില്‍ പ്രതി; 14 വര്‍ഷമായി ഒളിവില്‍; മംഗളൂരു സ്വദേശിയെ കാസര്‍കോടു നിന്ന് പിടികൂടി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായി 14 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ആളെ കാസര്‍കോട് നിന്നും പിടികൂടി. മംഗളൂരു കാര്‍ സ്ട്രീറ്റിലെ ന്യൂ ചിത്ര ടാക്കീസിനു സമീപം താമസിക്കുന്ന രാജേഷ് പൂജാരി(52) ആണ് അറസ്റ്റിലായത്. മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഏഴോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. വാറണ്ടു പുറപ്പെടുവിച്ചിട്ടും കോടതയില്‍ ഹാജരാകാതെ കേരളത്തില്‍ പലസ്ഥലങ്ങളില്‍ താമസിച്ചുവരികയായിരുന്നു. കാസര്‍കോട് പൊലിസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഓംദാസ്, എച്ച്‌സി മച്ചേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കാസര്‍കോട് …

ഭക്ഷണ വിതരണത്തോടൊപ്പം മയക്കുമരുന്ന് എത്തിക്കലും; ഡെലിവറി ബോയി അറസ്റ്റിൽ

ബംഗളൂരു: ഫുഡ് ഓർഡർ ചെയ്യുന്നവർക്ക് മയക്കുമരുന്നും എത്തിച്ചു കൊടുത്തിരുന്ന ഡെലിവറി ബോയിയെ പൊലീസ് അറസ്റ്റു ചെ്തു. മംഗളൂരു സ്വദേശി അബ്ദുൾ സലാമിനെ (25)  ആണ് ബംഗളൂരുവിലെ ഗോവിന്ദരാജനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന 55 ഗ്രാം എംഡിഎംഎ മയക്കുമരുന്നും രണ്ട് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന്  പിടിച്ചെടുത്തു. ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ എംആർസിആർ ഏരിയക്ക് സമീപം   എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പതിവായി ഭക്ഷണം ഓർഡർ …

യുവാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു; വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ മാതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

തിരുവനന്തപുരം: മകന്റെ അപകട മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ മാതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശി ഷീജയാ(52)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വയനാട് പൂക്കോട് ക്യാമ്പസില്‍ വച്ച് പിക് -അപ്പ് വാനും സ്‌കൂട്ടറും ഇടിച്ച് ഷീജയുടെ മകന്‍ പി ജി വിദ്യാര്‍ത്ഥിയായ സജിന്‍ മുഹമ്മദ് (28) മരണമടഞ്ഞിരുന്നു. മാതാവ് ഷീജയെ മരണവിവരമറിയിക്കാതെ ബന്ധുക്കള്‍ മറ്റൊരുവീട്ടിലേക്ക് മാറ്റിയിരുന്നു. രാത്രിയില്‍ മകന്റെ മരണ വാര്‍ത്ത ഫെയ്‌സ് ബുക്ക് വഴി അറിഞ്ഞ ഷീജ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ബുധനാഴ്ച …

ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കായി സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ചു

കാസര്‍കോട്: ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ചു. കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കൊടി തോരണങ്ങളാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. എട്ടുബൈക്കുകളിലെത്തിയ 15 വോളം പേരാണ് അക്രമം നടത്തിയത്. വിവരമറിഞ്ഞ് ബേക്കല്‍ ഡി.വൈഎസ്.പി സി.കെ സുനില്‍കുമാര്‍ സ്ഥലത്തെത്തി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. അക്രമിക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സംഘര്‍ഷാവസ്ഥ നീങ്ങിയത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്തു. എല്ലാവര്‍ഷവും വിപുലമായാണ് ക്ഷേത്രത്തില്‍ …

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു;ബെവ്കോഔട്ട്ലെറ്റിന് മുന്നിൽ യുവാവ് അടിയേറ്റ് മരിച്ചു

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഒരാൾ അടിയേറ്റ് മരിച്ചു.കൽപ്പറ്റ  പുത്തൂർ വയൽ സ്വദേശി തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു(37)ആണ് മരിച്ചത്. ബിവറേജസ് ഔട്ട്ലറ്റിന് സമീപം  ഉച്ചക്ക് ഒരു മണിയോടെയാണ് സംഘർഷമുണ്ടായത്. നിഷാദ് ബാബുവും കൊട്ടാരം ഷഫീഖ്,കൊട്ടാരം ഷഫീർ എന്നിവരും  തമ്മിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരു സംഘവും പരസ്പരം കല്ലുകൊണ്ട് അടികൂടിയെന്ന് പൊലീസ് പറഞ്ഞു. കല്ലുകൊണ്ടുള്ള അടിയിൽ ഗുരുതര പരിക്കേറ്റ നിഷാദിനെ കൽപ്പറ്റ കൈനാട്ടിയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ …

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; 2.5 കോടിയുടെ 4 കിലോഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി; ശരീരത്തിൽ ഒളിപ്പിച്ച് സ്വ‍ർണ്ണം കടത്തിയ ആൾ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ  അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. രാവിലെ ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഇൻഡിഗോ എയർലൈൻസ് 6E 66 വിമാനത്തിന്‍റെ മൂന്ന് സീറ്റുകൾക്ക് അടിയിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം വീതം തൂക്കം വരുന്ന 3 സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ആദ്യം പിടികൂടിയത്. തുടർന്ന്  അബുദാബിയിൽ നിന്നും വന്ന എയർ ഇന്ത്യയുടെ IX348 നമ്പർ …

രണ്ടാം വിവാഹത്തിന് തടസമാകുമെന്ന് കരുതി 14 മാസം പ്രായമുള്ള പെണ്‍കുട്ടിയെ പിതാവ് കുത്തികൊലപ്പെടുത്തി

മംഗളൂരു: കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ പുനര്‍വിവാഹത്തിന് തടസ്സമാകുമെന്ന് കരുതി യുവാവ് തന്റെ 14 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. ലിംഗസുഗൂര്‍ താലൂക്കിലെ കനസാവി സ്വദേശി മഹന്തേഷാണ് (32) ക്രൂര കൃത്യം നടത്തിയത്. അഭിനവയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് രണ്ടാം വിവാഹത്തിന് യുവാവ് ഒരുങ്ങിയത്. അതിന് കുട്ടി ഒരു തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം കുട്ടിയെ പാറക്കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി എന്ന് മറ്റുള്ളവരെ അറിയിച്ചു. …

പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് തൂങ്ങിമരിച്ചു;പരിക്കേറ്റ നഴ്സിങ്ങ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

എറണാകുളം: പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ചശേഷം യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂർ രായമംഗലത്താണ് സംഭവം.ഇരിങ്ങോൾ സ്വദേശി അൽക(19)ക്ക് ആണ് വെട്ടേറ്റത്. പ്രദേശവാസിയായ എൽദോസ് ആണ് പെൺകുട്ടിയെ വെട്ടിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് വെട്ടിയത്.ഇതിന് ശേഷം വീട്ടിലെത്തിയ എൽദോസ് തൂങ്ങിമരിച്ചു.ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. വെട്ട് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മുത്തച്ഛനും അമ്മക്കും പരിക്കേറ്റിട്ടുണ്ട്. തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ അൽക്ക ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴഞ്ചേരിയിലെ നഴ്സിങ്ങ് കോളോജിൽ  രണ്ടാം വർഷ  നഴ്സിങ്ങ് വിദ്യാർത്ഥിനിയാണ് അൽക്ക.നേരത്തെ …

തന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമില്ല; തല ചീകാന്‍ പത്തു രൂപയുടെ ചീപ്പ് മതി; വധ ഭീഷണിയോട് പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മ്മത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നഭിപ്രായപ്പെട്ടതിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയ അയോധ്യയിലെ സന്യാസിക്ക് ചുട്ട മറുപടിയുമായി തമിഴ്നാട് മന്ത്രിയും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. തന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നുമായിരുന്നു ഭീഷണിയോട് ഉദയനിധിയുടെ മറുപടി. ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യയുടെ പ്രഖ്യാപനം. അദ്ദേഹം യഥാര്‍ത്ഥ സന്യാസിയാണോ അതോ ഡൂപ്ലിക്കേറ്റാണോ?. എന്റെ തലയോട് എന്താണ് ഇത്ര …

രാത്രികളില്‍ വീടുകളിലെത്തി കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മെബൈല്‍ ഫോണില്‍ പകര്‍ത്തും; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: രാത്രികാലങ്ങളിൽ കറങ്ങി നടന്ന് വീടുകളിലെത്തി ഒളിച്ചിരുന്ന് സ്ത്രീകൾ കുളിക്കുന്നതും,കിടപ്പറകളിൽ ഉറങ്ങുന്നതുമടക്കമുള്ള  ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളെ പൊലീസ് പിടികൂടി. പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ കണ്ണന്‍കോടന്‍ ഫൈസലാ(30)ണ് പിടിയിലായത്. ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറാണ് ഇയാള്‍. രണ്ട് പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.രാത്രി ഓട്ടോറിക്ഷ ഓടിക്കാൻ എത്തുമ്പോഴാണ് നഗ്നവീഡിയോ ചിത്രീകരിക്കാൻ പോയിരുന്നത്.സമാനമായ  പ്രവർത്തി കാണിച്ചിട്ടുള്ള പ്രതിയെ മുമ്പ് നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തിട്ടുണ്ട്.ഐടി ആക്‌ട്, കേരളാ പോലീസ് ആക്‌ട്, ഐപിസി എന്നിവ അനുസരിച്ച് ഇയാള്‍ക്കെതിരെ …

വാറണ്ട് പ്രതി 13 വര്‍ഷത്തിനു ശേഷം പിടിയില്‍; പിടിയിലായത് മുംബൈയില്‍ ഹോട്ടല്‍ മാനേജറായി കഴിയവേ

മംഗളൂരു: ക്രിമിനല്‍ കേസില്‍ വാറണ്ട് പ്രതിയായ യുവാവ് 13 വര്‍ഷത്തിന് ശേഷം മുംബൈയില്‍ പൊലീസിന്റെ പിടിയിലായി. മംഗളൂരു ജെപ്പിനമൊഗരു പെഗാസസിന് സമീപത്തെ പ്രീതം ആചാര്യ(38)യെയാണ് പൊലിസ് മുംബൈയിലെത്തി അറസ്റ്റുചെയ്തത്. മുംബൈ ദഹിസര്‍ വെസ്റ്റിലെ ഖണ്ഡര്‍ പാദയിലെ ന്യൂ ലിങ്ക് റോഡില്‍ ആര്‍ടിഒ ഓഫീസിന് സമീപമുള്ള ഹോട്ടലില്‍ മാനേജരായി ഇയാള്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം മുംബൈയിലെത്തി പ്രീതം ആചാര്യയെ അറസ്റ്റ് ചെയ്തത്. 2009 ല്‍ ആക്രമണ കേസില്‍ പ്രതിയായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കോടതിയില്‍ …

ഓണത്തിന് നേട്ടം കൊയ്തത് ബെവ്കോ  മാത്രമല്ല; പ്രതിദിന വരുമാനത്തിൽ റെക്കോ‍ർഡിട്ട് കെഎസ്ആർടിസിയും; ശമ്പളമടക്കം മുടങ്ങുമ്പോഴും ഓണക്കാലത്ത് 70 കോടിയിലേറെ വരുമാനമുണ്ടാക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം വൈകുമ്പോഴും ഓണകാലത്ത് വരുമാനത്തിൽ തിളങ്ങി കെഎസ്ആർടിസി.  കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കൊർഡിൽ എത്തി. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച   പ്രതിദിന വരുമാനം 8.79 കോടി രൂപയാണ്. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്.  അതിൽ 5 ദിവസവും പ്രതിദിന വരുമാനം 7 കോടി രൂപ കടന്നു. 26 ന് 7.88 കോടി, 27 ന് 7.58 …

ട്രെയിനില്‍ യുവാവിന്റെ പരാക്രമം; വാഷ് ബേസിന്‍ അടിച്ചു തകര്‍ത്തു; കാര്‍വാര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കുര്‍ള നേത്രാവതി എക്സ്പ്രസില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, കാര്‍വാര്‍ സ്വദേശിയായ സൈമണി (38)നെയാണ് കണ്ണൂര്‍ ആര്‍ പി എഫ് എസ് ഐ മനോജും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കുര്‍ള നേത്രാവതി എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലെ യാത്രക്കാരനായിരുന്നു സൈമണ്‍. ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ അക്രമാസക്തനായ യുവാവ് പരാക്രമം കാണിക്കുകയും പാന്‍ട്രികാറിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് വാഷ് ബേസിന്‍ അടിച്ചു തകര്‍ക്കുകയും അതിനു ശേഷം ശുചിമുറിയില്‍ കയറി അകത്തു നിന്നു കുറ്റിയിടുകയായിരുന്നുവെന്നു …

സ്വർണ്ണതരികൾ വേർതിരിക്കുന്ന ജോലി; ജോലി ചെയ്ത ജ്വല്ലറികളിലെത്തി  മോഷണം; മഞ്ചേശ്വരത്തെ മോഷണകേസിൽ പിടിയിലായ വേലായുധൻ സെല്ലമുത്തു ചില്ലറ പുള്ളിയല്ല

കാസര്‍കോട്‌: മഞ്ചേശ്വരമടക്കം നിരവധി സ്ഥലങ്ങളില്‍ ജ്വല്ലറികള്‍ കൊള്ളയടിച്ച കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്‌നാട്‌ നാമക്കല്‍ സ്വദേശി വേലായുധന്‍ സെല്ലമുത്തു(47)വിനെയാണ്‌ പയ്യാവൂര്‍ പൊലീസ്‌ കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂര്‍ ഉക്കടത്തുവച്ച്‌ അറസ്റ്റ്‌ ചെയ്‌തത്‌.കഴിഞ്ഞ മാസം 13ന്‌ രാത്രി പയ്യാവൂരിലെ ചേനാട്ട്‌ ജ്വല്ലറിയുടെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നു 3 കിലോ വെള്ളി കവര്‍ച്ച ചെയ്‌ത കേസിലാണ്‌ അറസ്റ്റ്‌. ജ്വല്ലറിക്കു മുന്നിലെ സിസിടിവി ക്യാമറ തകര്‍ത്താണ്‌ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണശാലയില്‍ എത്തിയത്‌. വെള്ളി ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം മടങ്ങുന്നതിന്റെ …