സഹകരണ ബാങ്ക്   പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ കേസിലെ പ്രതി പിടിയിൽ;  കാസർകോട് പെരിയ സ്വദേശിയെ അറസ്റ്റ് ചെയ്തത് ഡൽഹിയിൽ വെച്ച്

കാസർകോട് : 2022 ൽ സഹകരണ പരീക്ഷാ ബോർഡ് നടത്തിയ ജൂനിയർ ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർകോട് പെരിയ പുതുക്കൈ സ്വദേശി മേലത്ത് വീട്ടിൽ ഹരി ഗോവിന്ദ് ആണ് പിടിയിലായത്. പരീക്ഷ തീരും മുൻപ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്ത സംഭവത്തിൽ ഷെഫീഖ് എന്നയാളെ  നേരത്തെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ചോർത്തിയതിന് പിന്നിൽ ഹരി ഗോവിന്ദ് ആണെന്ന വിവരം പുറത്ത് വന്നത്. കേസിലെ …

ജയ്ക്ക് സി തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു.കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ജില്ലയിലെഎൽ.ഡി.എഫ് നേതാക്കളായ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി, എ.വി.റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യൂ, എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ രാജൻ എന്നിവരാണ് സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നത് .നേരത്തെസിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് സംസ്ഥാന നേതാക്കൾക്കൊപ്പമാണ് …

പര്‍ദ്ദ ധരിച്ചെത്തി മൊബൈല്‍ ക്യാമറ ശുചിമുറിക്കുള്ളില്‍ സ്ഥാപിച്ചു; ലുലു മാളില്‍ ഒളിക്യാമറവച്ച പയ്യന്നൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

കൊച്ചി: ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമം. പയ്യന്നൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ അഭിമന്യുവാ(28)ണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാള്‍ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമിച്ചത്. പര്‍ദ്ദ ധരിച്ചെത്തി മൊബൈല്‍ ക്യാമറ ശുചിമുറിക്കുള്ളില്‍ സ്ഥാപിക്കുകയായിരുന്നു. പര്‍ദ്ദ ധരിച്ച ആള്‍ സ്ത്രീകളുടെ ടോയ്‌ലറ്റിന് സമീപം ചുറ്റി തിരയുന്നത് കണ്ട ലുലു മാളിലെ സെക്യൂരിറ്റി ജീവനക്കാരി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മാനേജ്‌മെന്റിന്റെ പരാതിയില്‍ കളമശ്ശേരി പൊലീസ് എത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് …

കാണം വിറ്റ് തന്നെ ഓണം ഉണ്ണേണ്ടിവരും എല്ലാവർക്കും കിറ്റില്ലെന്ന് സർക്കാർ;  ഓണക്കിറ്റ്  മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം

തിരുവനന്തപുരം :  എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇക്കുറി സൗജന്യ ഓണകിറ്റില്ല.മഞ്ഞ കാർഡ് ആയ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും മാത്രം അവശ്യ സാധനങ്ങളടങ്ങിയ ഓണകിറ്റ് നൽകിയാൽ മതിയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഓണകിറ്റിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691  എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.തേയില, ചെറുപയർ പരിപ്പ്, സേമിയ …

ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലേ ? എങ്കില്‍ സൂക്ഷിക്കണം; നിങ്ങൾ ഒരു രോഗിയായേക്കാം ; നിശ്ചിത സമയത്ത് ഉറങ്ങുന്നതിന്റെയും ഉറക്ക ക്രമം പിന്തുടരുന്നതിന്റെയും നേട്ടങ്ങള്‍ എന്തെല്ലാം എന്നറിയാം

വെബ് ഡെസ്ക് : ഉറക്ക ക്രമം, ഉറക്കചര്യ ഇവ ഒരു വ്യക്തി എപ്പോൾ ഉറങ്ങുന്നു ഉണരുന്നു എന്നതിനുള്ള ഒരു ആസൂത്രിത പട്ടികയാണ്. സ്ഥിരമായ ഉറക്കവും ഉണരുന്ന സമയവും ക്രമീകരിക്കുന്നതിന് ഇത് സഹായിക്കും. സ്ഥിരമായ ഉറക്കചക്രം ശരീരത്തിന് വളരെ ഗുണം ചെയ്യും. എന്നും ഒരേ സമയത്ത്‌ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. ദിവസം മുഴുവനുള്ള ഊര്ജ്ജസ്വലമായ പ്രവർത്തനത്തിന് മതിയായതും സ്ഥിരതയുള്ളതുമായ ഉറക്കം നിർണായകമാണ്. ഉറക്കത്തിന് ഒരു കൃത്യത പാലിക്കുന്നതിലൂടെ, വ്യക്തികൾക്ക് നല്ല വിശ്രമവും, ശ്രദ്ധയും, ഏകാഗ്രതയും, …

ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവമോര്‍ച്ച  നേതാവിന്റെ പിതാവ്‌ കടലില്‍ച്ചാടി മരിച്ചു; മരണത്തിന് ഉത്തരവാദികൾ നാലു പേരെന്ന്‌ ശബ്‌ദ സന്ദേശം

കാസർകോട്: ദുരൂഹസാഹചര്യത്തില്‍ യുവമോര്‍ച്ച നേതാവ്  മരിച്ചതിന് പിന്നാലെ സുഹൃത്തുക്കള്‍ക്ക്‌ ശബ്‌ദ സന്ദേശം അയച്ച ശേഷം പിതാവും ജീവനൊടുക്കി. കുമ്പള ബംബ്രാണ  കളക്കുളയിലെ മൂസാ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ലോകനാഥ(51)യെയാണ് കഴിഞ്ഞ ദിവസം ഉള്ളാളിനു സമീപത്തെ സോമേശ്വരം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ്‌ കേസ്സെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉള്ളാളിലുള്ള സഹോദരന്റെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.ലോകനാഥയുടെ മകനും ഭാരതീയ ജനതാ യുവമോര്‍ച്ച കുമ്പള മണ്ഡലം കമ്മറ്റി വൈസ്‌ പ്രസിഡന്റുമായ രാജേഷ്‌ കുട്ട (30) യെ …

200 ഗ്രാം എം ഡി എം എയുമായി  4   പേർ അറസ്റ്റിൽ; പിടിയിലായത് മഞ്ചേശ്വരം സ്വദേശികൾ

കാസർകോട് : സിന്തറ്റിക് മയക്കുമരുന്നായ   200 ഗ്രാം എം ഡി എം എയുമായി 4 പേരെ  മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.  സിറ്റി ക്രൈംബ്രാഞ്ചാണ് ആണ് രണ്ട് ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ  കടത്തിയ മഞ്ചേശ്വരം സ്വദേശികളെ അറസ്റ്റു ചെയ്‌തത്. ഉദ്യാവാര്‍ സ്വദേശികളായ എം എന്‍ മുഹമ്മദ്‌ ഹനീഫ്‌(47)സയ്യിദ്‌ ഫൗസാന്‍(30), കുഞ്ചത്തൂരിലെ സിറാജുദ്ദീന്‍ അബൂബക്കര്‍(35) എന്നിവരെ കങ്കനാടി റോഡില്‍ വച്ചാണ്‌ അറസ്റ്റു ചെയ്‌തത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്‌റ്റ്‌ കാറില്‍ നിന്നു 100 ഗ്രാം എം ഡി എം …

ആശുപത്രിയില്‍ നിന്നു കാണാതായ ആള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കുമ്പള: ആശുപത്രിയില്‍ നിന്നു കാണാതായ ആളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 50 വയസുപ്രായം തോന്നിക്കുന്ന ചൂണ്ടന്‍ എന്ന പേരുള്ള ആളാണ് മരിച്ചത്. ഇയാളുടെ സ്വദേശം ഏതാണെന്നു വ്യക്തമല്ല. രണ്ടു ദിവസം മുമ്പ് തളങ്കര റെയില്‍വെ ട്രാക്കിനു സമീപത്തു അവശനിലയില്‍ കണ്ട ഇയാളെ ടൗണ്‍ പൊലീസെത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് ഇയാളെ കഴിഞ്ഞദിവസം കാണാതായത്. ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് കുമ്പളയില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്. ടൗണ്‍ എസ്.ഐ തോമസിന്റെ നേതൃത്വത്തില്‍ …

പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാനായി കെട്ടിടത്തിലേക്ക് കൊണ്ട് പോയി; മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പത്തു വയസുകാരിയെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രലോഭിപ്പിച്ചു കെട്ടിടത്തിന് അകത്തേയ്‌ക്ക്‌ കൂട്ടികൊണ്ടുപോയ ആൾ അറസ്റ്റിൽ കാസർകോട് കുമ്പള വീരനഗറിലെ പവിത്രകുമാര്‍ (55) ആണ്‌ കുമ്പള പൊലീസിന്റെ പിടിയിലായത്‌.ഇയാൾക്കെതിര പോക്‌സോ വകുപ്പ് പ്രകാരം കേസ്സെടുത്തു. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെ  കോടതിയില്‍ ഹാജരാക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം  വൈകുന്നേരമാണ്‌ കേസിനാസ്പദമായ സംഭവം. മൈതാനത്തില്‍ മറ്റ് കുട്ടികൾക്കൊപ്പം  കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സ്നേഹം നടിച്ച് സമീപത്തെ കെട്ടിടത്തിനകത്തേക്ക് വിളിച്ച് കൂട്ടികൊണ്ട് പോവുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് …

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; കാമുകന്റെ മകനെ കൊന്ന് പെട്ടിയിലാക്കി യുവതിയുടെ ക്രൂരത

ന്യൂഡല്‍ഹി: ലിവിംഗ് ടുഗതര്‍ പങ്കാളിയുടെ പതിനൊന്നുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബെഡ് ബോക്സില്‍ ഒളിപ്പിച്ച സംഭവത്തില്‍ 24 കാരി അറസ്റ്റില്‍. കുട്ടിയുടെ അച്ഛന്‍ ജിതേന്ദറിന്റെ സുഹൃത്ത് പൂജയാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിതേന്ദറിന്റെ മകന്‍ വിഘ്നേഷിനെ കൊലപ്പെടുത്തിയത്. ലിവിംഗ് ടുഗതര്‍ ബന്ധം അവസാനിപ്പിച്ച് യുവാവ് ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിയതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. 2019 മുതല്‍ ജിതേന്ദ്രയുമായി പൂജ കുമാരി ലിവിംഗ് ടുഗതര്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ മൂന്ന് …

വെള്ളചാട്ടം കാണാനെത്തിയ സ്ത്രീകളെ മദ്യ ലഹരിയിൽ കടന്നു പിടിച്ചു;പൊലീസുകാരൻ അറസ്റ്റിൽ

കൊച്ചി: വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയിൽ സിവിൽ പൊലീസ് ഓഫീസർ അറസ്റ്റിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതിനെയാണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഉച്ചക്കാണ് പരാതിക്കാസ്പദമായ സംഭവം.അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെയാണ് മദ്യ ലഹരിയിൽ പൊലീസുകാരൻ കടന്ന് പിടിച്ചത്. ഇയാൾക്കൊപ്പം ബൈജുവെന്ന മറ്റൊരു കോൺസ്റ്റബിളും ഉണ്ടായിരുന്നു.ഇയാളെ അറസ്റ്റ് ചെ്തിട്ടില്ല.പൊലീസുകാർ അപമര്യാദയായി പൊരുമാറിയതോടെ സ്ത്രീകൾ ബഹളം വെക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസുകാരെ തട‌ഞ്ഞുവെച്ചു.സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതി വെള്ളച്ചാട്ടം കാണാനെത്തിയ …

ഉറങ്ങാന്‍ കിടന്ന വയോധിക കുളത്തില്‍ മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍: ഉറങ്ങാന്‍ കിടന്ന വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശിനി എ.വി നാരായണിയെ(68)യാണ് നടക്കാവിലെ കാപ്പില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നടക്കാവിലുള്ള സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന നാരായണിയെ രാവിലെ മുറിയില്‍ നോക്കിയപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിക്കാന്‍ പോയവര്‍ മൃതദേഹം കണ്ടെത്. തൃക്കരിപ്പൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് …

എൻ.എസ്.എസ് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കാൻ സർക്കാർ; നടപടി പുതുപ്പള്ളി തെരഞ്ഞെടുപ്പ് പശ്ചാതലത്തിൽ; കേസ് പിൻവലിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് എൻ.എസ്.എസ്

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ എൻ.എസ്.എസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തിനെതിരായ കേസ് പിൻവലിക്കാൻ ഒരുങ്ങി സർക്കാർ.കേസിലെ പ്രതികൾക്ക് നിഗൂഡ ലക്ഷ്യമില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കേസ് പിൻവലിക്കുന്നതിന്‍റെ നിയമ സാധ്യത സർക്കാർ പരിശോധിച്ച് വരികയാണ്. തിരുവനന്തപുരത്ത് എൻ.എസ്.എസ് നടത്തിയ നാമജപ പ്രതിഷേധത്തിനെതിരെ ആയിരുന്നു കേസ് എടുത്തത്. അതേ സമയം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസിനെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമാണ്  തിരക്കിട്ട് കേസ് അവസാനിപ്പിക്കുന്നതിന് പിന്നിൽ എന്നാണ് ഉയരുന്ന വിമർശനം. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് സ്ഥാനാർത്ഥി …

കയ്യില്‍ പണമില്ല, മെഡിക്കല്‍ കോളേജില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ വില്‍ക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ ജീവനക്കാരന്‍ വിറ്റു. എറണാകുളം മെഡിക്കല്‍ കോളേജിലെ ഡ്രൈവര്‍ ബിജു മാത്യുവാ(48)ണ് പശുവിനെ വില്‍ക്കാന്‍ ശ്രമിച്ചത്. പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു പിടിയിലായത്. കളമശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കയ്യില്‍ പണമില്ലാതെ വന്നപ്പോഴാണ് പശുവിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇത്തരത്തില്‍ നേരത്തേയും കന്നുകാലികളെ ഇയാള്‍ വിറ്റിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഖത്തറില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായ കാസര്‍കോട് സ്വദേശി മരിച്ചു

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് തളങ്കര സ്വദേശി പടിഞ്ഞാര്‍കുന്നില്‍ അസീബ് (34) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. അല്‍ വക്രയില്‍ ഇന്‍ ലാന്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അസീബിനെ രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നുമാസം മുമ്പാണ് കുടുംബസമേതം ഭാര്യയും മക്കളും ഖത്തറില്‍ എത്തിയത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മാതാവും സഹോദരനും ഭാര്യാ മാതാവും ഉള്‍പെടെയുള്ള ബന്ധുക്കള്‍ ദോഹയില്‍ എത്തിയിരുന്നു. കെ.എം.സി.സി ഖത്തര്‍ …

30 സ്വർണ്ണ ബിസ്കറ്റുകളുമായി യുവാവ് വിമാനതാവളത്തിൽ പിടിയിൽ;പിടികൂടിയത് 600 ഗ്രാം സ്വ‍ർണ്ണം

ബംഗളൂരു: 30 സ്വ‍ർണ്ണ ബിസ്കറ്റുകളുമായി മുപ്പത്തഞ്ചുവയസ്സുകാരനായ ചെന്നൈ സ്വദേശി ബംഗളൂരു വിമാനതാവളത്തിലെ ആഭ്യന്തര ടെർമിനലിൽ പിടിയിലായി.കൊൽത്തയിൽ നിന്നും എയർ ഏഷ്യാ വിമാനത്തിലെത്തിയ യുവാവിനെ ആണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് പിടികൂടിയത്. പൂർണ്ണമായും അഭ്യന്തര യാത്രകൾക്കായി മാറ്റിയ ബംഗളൂരു കെമ്പഗൗഡ വിമാനതാവളത്തിലെ രണ്ടാം ടെർമിനൽ തുറന്നതിന് ശേഷമുള്ള ആദ്യത്തെ സ്വർണ്ണവേട്ടയാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ സ്വ‍ർണ്ണം 600 ഗ്രാം ഉണ്ട്. 20 ഗ്രാം വീതമുള്ള ബിസ്കറ്റുകൾ രണ്ട് പായ്ക്കറ്റുകളിലായി മലാശയത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്.പിടികൂടിയ സ്വർണ്ണത്തിന് …

കുടുംബ പ്രശ്നം പറഞ്ഞ് തീർക്കാൻ പൊലീസ് വിളിപ്പിച്ചു;മടങ്ങും വഴി ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ യുവാവിന്‍റെ ശ്രമം. ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിൽ ഏൽപ്പിച്ചു. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.പത്തനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് ആക്രമണം ഉണ്ടായത്. 9 മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് മാസമായി പിരിഞ്ഞ് കഴിയുകയായിരുന്നു . ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഗണേഷ് നൽകിയ പരാതിയുടെ …

യുവാവിന്‍റെ അപകടമരണം കൊലപാതകം; സഹോദരനും സുഹൃത്തും അറസ്റ്റിൽ; ഷൈൻ കൊല്ലപ്പെട്ടത് ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ്

തൃശ്ശൂർ:തൃശ്ശൂർ  ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ(29) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിൽ സഹോദരൻ ഷെറിനും സുഹൃത്ത് അരുണും ചേർന്ന് ഷൈനിനെ കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. തൃച്ചിയിൽ നിന്ന് നാട്ടിലെത്തിയ ഷൈനുമായി തൃശൂർ ഭാഗത്തുനിന്നും ചേറ്റുപുഴയിലേക്ക് ബൈക്കിൽ വരുന്നതിനിടയിൽ അപകടമുണ്ടായെന്നാണ് ആദ്യഘട്ടത്തിൽ പ്രതികൾ പോലീസിനോട് പറഞ്ഞത്. ബൈക്കിൽ സഞ്ചരിക്കവെ ഷൈൻ പുറകിലേക്ക് വീഴുകയായിരുന്നു എന്നായിരുന്നു മൊഴി. എന്നാൽ പൊലീസ് ഈ മൊഴി …