ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണപ്പിരിവുകാരനായി കറക്കം; മറവില്‍ മോഷണവും; പട്ടാപ്പകല്‍ വീട്ടില്‍ നിന്നും ഏഴുപവന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന യുവാവിനെ കോഴിക്കോട്ട് നിന്ന് പൊക്കി

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും ഏഴുപവന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന മോഷ്ടാവ് കോഴിക്കോട് പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ ചേതന നഗറിലെ ഉണ്ണി നിവാസില്‍ ഉണ്ണി മുരുഗനെ (30)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ വിപി അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഈ മാസം ആറിന് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ സി.വി ഗീതയുടെ വീട്ടില്‍ നിന്നാണ് ഏഴുപവനും മൊബൈല്‍ ഫോണും ഇയാള്‍ കവര്‍ന്നത്. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണപ്പിരിവുകാരനായി വീടുകള്‍ തോറും കയറിയിറങ്ങി എത്തിയതായിരുന്നു യുവാവ്. വീടിന് പുറത്ത് സൂക്ഷിച്ച പരാതിക്കാരിയുടെ വീട്ടിന്റെ …

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നഥാനിയല്‍ റോളണ്ട് വീട്ടില്‍ മരിച്ച നിലയില്‍

പി പി ചെറിയാന്‍ ഫോട്ടവര്‍ത്(ടെക്‌സാസ്): ഫോര്‍ട്ട് വര്‍ത്തില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് മരിച്ച നിലയില്‍. നഥാനിയല്‍ റോളണ്ടിനെയാണ് ഫോര്‍ട്ട് വര്‍ത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോണ്ടിനെ തുടര്‍ന്ന് ജയില്‍ മോചിതനായ നഥാനിയല്‍ റോളണ്ടിനെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നുവെന്നു ടാരന്റ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് അറിയിച്ചു. 40 കാരനായ പ്രതിയുടെ മരണത്തിന്റെ കാരണമോ രീതിയോ മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 23-ന് റോളണ്ട് 911 എന്ന നമ്പറില്‍ …

auto driver

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എസ്.ഐ.യെ സസ്‌പെന്റ് ചെയ്തു, ഹോംഗാര്‍ഡിനെ ഫയര്‍ഫോഴ്‌സിലേക്കു തിരിച്ചയച്ചു

കാസര്‍കോട്: നഗരത്തിലെ ഓട്ടോ തൊഴിലാളിയായ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എസ്.ഐ. പി അനൂബിനെ സസ്‌പെന്റ് ചെയ്തു. ആരോപണത്തെ തുടര്‍ന്ന് നേരത്തെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ നിന്നു ചന്തേരയിലേക്കു സ്ഥലം മാറ്റിയിരുന്നു. അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയ്ക്കു കാരണക്കാരന്‍ എസ്.ഐ അനൂബ് ആണെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഇതേ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ അഡീഷണല്‍ എസ്.പി പി ബാലകൃഷ്ണന്‍ നായരെ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ ചുമതലപ്പെടുത്തിയിരുന്നു. അഡീഷണല്‍ എസ്.പി നല്‍കിയ റിപ്പോര്‍ട്ടിനെ …

ആയുധധാരികളായ ഒരുകൂട്ടം ആളുകള്‍ ഖനിത്തൊഴിലാളികളുടെ താമസ സ്ഥലത്ത് ഇരച്ചുകയറി; വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു; 7 പേര്‍ക്ക് പരിക്ക്, സംഭവം പാക്കിസ്ഥാനില്‍

ലാഹോര്‍: പാകിസ്ഥാനില്‍ ഉണ്ടായ വെടിവെപ്പില്‍ 20 ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ ഒരുകൂട്ടം ആളുകള്‍ ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 7 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. അക്രമികള്‍ ഖനികള്‍ക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചിരുന്നു.വ്യാഴാഴ്ച രാത്രി പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. ദുകി ജില്ലയിലെ ഒരു കല്‍ക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് ഇരച്ചുകയറുകയറിയ തോക്കുധാരികള്‍ ആളുകളെ കൂട്ടിയ ശേഷം അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ബലൂചിസ്ഥാനിലെ പഷ്തൂണ്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ മൂന്ന് അഫ്ഗാന്‍കാരും ഉണ്ട്. അതേസമയം അഫ്ഗാനിസ്ഥാനില്‍ …

ഓം പ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ മറ്റൊരു നടിയും എത്തി; നടികള്‍ ഹോട്ടല്‍ മുറിയില്‍ എത്തിയതെന്തിന്?

കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട ഓം പ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് കണ്ടെത്തി. ആ നടി എത്തിയത് ഓം പ്രകാശും സംഘവും തങ്ങിയ മുറിയിലാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. അതേസമയം അവരുടെ മുറിയിലേക്കാണ് നടി എത്തിയതെന്ന് സ്ഥിരീകരിച്ചാല്‍ നടിയെ ചോദ്യം ചെയ്യും.ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയേയും നടി പ്രയാഗ മാര്‍ട്ടിനേയും പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. പ്രയാഗയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ശ്രീനാഥ് ഭാസിയെ …

കലോത്സവത്തിനിടയില്‍ തളങ്കര സ്‌കൂളില്‍ അക്രമം; അതിക്രമിച്ചു കയറിയ സംഘം ഓഡിറ്റോറിയത്തിനകത്തു പടക്കം പൊട്ടിച്ചു, പി.ടി.എ വൈസ് പ്രസിഡണ്ടിനും ജീവനക്കാരനും നേരെ കയ്യേറ്റം, 21 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സ്‌കൂള്‍ കലോത്സവം നടക്കുന്നതിനിടയില്‍ ഓഡിറ്റോറിയത്തില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം പടക്കം പൊട്ടിച്ച് ഭീതി പരത്തിയ ശേഷം അക്രമം കാണിച്ചതായി പരാതി. തളങ്കര, ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതി പ്രകാരം മുഹമ്മദ് ഷഹബാനും മറ്റു 20പേര്‍ക്കുമെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 9ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. ഒന്നാം പ്രതിയും സംഘവും സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ഓഫീസിലും അതിക്രമിച്ചു കയറുകയും ഓഡിറ്റോറിയത്തില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ഇതിനെ ചോദ്യം …

തലപ്പാടി ബാറിന് സമീപം എംഡിഎംഎ വില്‍പന; 25 കാരന്‍ അറസ്റ്റില്‍

മംഗളൂരു: തലപ്പാടിയിലെ ബാറിന് സമീപം എം.ഡി.എം.എ വില്‍പന നടത്തിയ തലപ്പാടി നര്‍ള പടില്‍ സ്വദേശി കിരണ്‍ ഡിസൂസയെ (25) സിറ്റി സൗത്ത് സബ് ഡിവിഷന്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.30,000 രൂപ വിലമതിക്കുന്ന 10 ഗ്രാം എംഡിഎംഎയും കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. യുവാവിനെതിരെ ഉള്ളാള്‍ പൊലീസ് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ലഹരിവിരുദ്ധ സേനാംഗങ്ങളായ സാജു നായര്‍, മഹേഷ്, ശിവരാജ്, അക്ബര്‍, തിരുമലേഷ് എന്നിവരാണ് …

യോഗാധ്യാപികയായ നുള്ളിപ്പാടിയിലെ മമത അന്തരിച്ചു

കാസര്‍കോട്: നുള്ളിപ്പാടിയിലെ ഗള്‍ഫുകാരന്‍ സുരേഷിന്റെ ഭാര്യ മമത (36) അന്തരിച്ചു. ഉളിയത്തടുക്കയിലെ ചൈതന്യാ വിദ്യാലയത്തിലെ യോഗാധ്യാപികയായിരുന്നു. നേരത്തെ കറന്തക്കാട്ട് പ്രവര്‍ത്തിച്ചിരുന്ന ലക്ഷ്മി വെങ്കിടേഷ് വിദ്യാലയത്തിലും സേവനമനുഷ്ഠിച്ചിരുന്നു. മംഗ്‌ളൂരു സ്വദേശിനിയാണ്. മക്കള്‍: വിഷ്ണു, വൈഷ്ണവി.

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തറി; പരിക്കേറ്റ മേല്‍ശാന്തിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ നടന്ന പൊട്ടിത്തെറിയില്‍ പരിക്കേറ്റ മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. കഴിഞ്ഞമാസം 30 നായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം മേല്‍ശാന്തി ജയകുമാരര്‍ വിളക്കുമായി ഇവിടേയ്ക്ക് എത്തിയപ്പോള്‍ പെട്ടെന്ന് സ്‌ഫോടനത്തോടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. മേല്‍ശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ …

ചെര്‍ക്കളയിലെ പ്രസില്‍ അച്ചടിച്ച അരക്കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി; പ്രസ് ഉടമയായ കരിച്ചേരി സ്വദേശിയും കാസര്‍കോട്ടെ കൂട്ടാളിയുമടക്കം 5 പേര്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: കാസര്‍കോട്, ചെര്‍ക്കള കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച കള്ളനോട്ട് സംഘം വീണ്ടും അറസ്റ്റില്‍. അരക്കോടിയിലധികം രൂപയുടെ കള്ളനോട്ടുകളുമായി പ്രസ് ഉടമ അടക്കം അഞ്ചുപേരെ ബംഗ്‌ളൂരു, ഹളസൂര്‍ ഗേറ്റ് പൊലീസ് അറസ്റ്റു ചെയ്തു. ചെര്‍ക്കളയിലെ ശ്രീലിപി പ്രസ് ഉടമ കരിച്ചേരി പെരളത്തെ പ്രിയേഷ് (34), കാസര്‍കോട് സ്വദേശിയെന്നു പറയുന്ന മുഹമ്മദ് അഫ്‌സല്‍ (34), പുതുശ്ശേരി സ്വദേശികളായ നൂറുദ്ദീന്‍ എന്ന അന്‍വര്‍ (34), പ്രസീദ് (34),ബംഗ്‌ളൂരു, ശിരിഗുപ്പ, സിരിഗരെയിലെ എ.കെ അഫ്‌സല്‍ ഹുസൈന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.എ.കെ അഫ്‌സല്‍ ഹുസൈന്‍ ആണ് …

സിനിമയില്‍ അവസരവും വിവാഹ വാഗ്ദാനവും നല്‍കി വനിതാ സഹ സംവിധായികയെ പീഡിപ്പിച്ചു; സംവിധായകന്‍ സുരേഷ് തിരുവല്ലയ്ക്കും സുഹൃത്തിനുമെതിരെ കേസ്

കൊച്ചി: വനിതാ സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനും സുഹൃത്തിനുമെതിരെ മരട് പൊലീസ് ബലാത്സംഗത്തിന് കേസ് എടുത്തു. സംവിധായകന്‍ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നാണ് കേസ്. ഓര്‍മ്മ നാളേക്കായി …

എന്‍ഡോസള്‍ഫാന്‍ ദുരിതം തീരുന്നില്ല; നിധീഷ സുകുമാരന്‍ മരണത്തിനു കീഴടങ്ങി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത തോയമ്മല്‍ ജില്ലാശുപത്രിക്ക് സമീപം കവ്വാചിറയിലെ നിധീഷ സുകുമാരന്‍(21) അന്തരിച്ചു. നിധീഷ ജന്മനാ കിടപ്പിലായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച മരണപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുണ്ടായിരുന്നു. ചെമ്മട്ടംവയലിലെ സുകുമാരന്റെയും രാജിതയുടെയും മകളാണ്. സഹോദരി നിരഞ്ജന. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് നടക്കും.

കങ്കനാടിയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടും ഇറങ്ങിയില്ല; ട്രെയിനില്‍ ഗുരുതരാവസ്ഥയില്‍ കണ്ട ആളുടെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പൊലീസ്

കാസര്‍കോട്: ട്രെയിനില്‍ ഗുരുതരാവവസ്ഥയില്‍ കണ്ട ആളെ ഉടനടി ആശുപത്രിയില്‍ എത്തിച്ച് കാസര്‍കോട് റെയില്‍വേ പൊലീസ് വീണ്ടും മാതൃകയായി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ദക്ഷിണ കന്നഡ സ്വദേശി ജോബി ദേവസ്യ അരങ്ങശേരി എന്ന യാത്രക്കാരനാണ് റെയില്‍വേ പൊലീസിന്റെ സമയോചിത ഇടപെടല്‍ മൂലം ജീവിതം തിരികെ കിട്ടിയത്. കൊച്ചുവേളിയിലേക്കുള്ള കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു ജോബി. മംഗളൂരു ജംങ്ഷനിലാണ് ഇയാള്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ അവശനിലയിലായതിനാല്‍ ഇറങ്ങാനോ എഴുന്നേല്‍ക്കാനോ സാധിച്ചില്ല. പുലര്‍ച്ചെ ആയതിനാല്‍ മറ്റുയാത്രക്കാരും ഉറക്കത്തിലായിരുന്നു. കാസര്‍കോട് റെയില്‍വേ …

ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്

ബെയ്റൂട്ട്: മൂന്നാഴ്ചയോളമായി ഇസ്രയേൽ സൈനികനടപടി തുടരുന്ന ലെബനനിൽ വീണ്ടും വ്യോമാക്രമണം. സെൻട്രൽ ബയ്റൂത്തിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേറ്റു. ഇക്കാര്യം ലെബനൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. അക്രമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല. സെപ്റ്റംബർ അവസാനം ശക്തിപ്രാപിച്ച ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റമുട്ടലിൽ 1400-ഓളം ലെബനൻകാർ മരിച്ചു. ഹിസ്ബുള്ള അംഗങ്ങളും സാധാരണക്കാരും ഇതിലുൾപ്പെടും. 12 ലക്ഷം പേർക്ക് വീടുവിട്ടുപോകേണ്ടിവന്നു. രണ്ടാഴ്ചയ്ക്കിടെ 3.75 ലക്ഷം പേർ സിറിയയിലേക്കു പലായനംചെയ്തതായി ലെബനീസ് സർക്കാർ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് …

ബോവിക്കാനത്ത് പള്ളിയുടെ അധീനതയിലുള്ള റബ്ബർ പുരയ്ക്ക് തീപിടിച്ചു, ഒരു ലക്ഷത്തോളം രൂപയുടെ റബ്ബർ ഷീറ്റുകൾ കത്തി നശിച്ചു

കാസർകോട്: ബോവിക്കാനം റിക്സൺ ഡേവിയർ ചർച്ചിന്റെ അധീനതയിലുള്ള റബ്ബർ പുരയ്ക്ക് തീപിടിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ റബ്ബർ ഷീറ്റുകൾ കത്തി നശിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. റബ്ബർ പുരയിൽ നിന്ന് പുകയും ഉയരുന്നത് കണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കാസർകോട് നിലയത്തിൽ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ഉണങ്ങാൻ ഇട്ടിരുന്ന 150 ഓളം റബ്ബർ ഷീറ്റ് കത്തി നശിച്ചു. …

രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ കാസര്‍കോടിനും മറക്കാനാവില്ല ആ കരുതലിനെ

കാസര്‍കോട്: കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ കാസര്‍കോടിനെ ചേര്‍ത്തു പിടിച്ചിട്ടുണ്ട് ടാറ്റ ഗ്രൂപ്പ്. കേരളം രത്തന്‍ ടാറ്റയെ ഓര്‍ത്തെടുക്കുന്നത് കൊവിഡ് കാലത്ത് ടാറ്റ നല്‍കിയ സംഭാവനകളിലൂടെയാണ്. 2020 മെയ് മാസം കൊവിഡ് 19 വ്യാപനത്തില്‍ വിറങ്ങലിച്ചു നിന്ന സമയത്ത് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലയായിരുന്നു കാസര്‍കോട്. ആവശ്യത്തിന് ആശുപത്രികള്‍ ഇല്ലാതെ ആരോഗ്യ മേഖല പകച്ചു നില്‍ക്കുന്നു. അതിര്‍ത്തികള്‍ കൊട്ടിയടച്ചു. ഈ സമയം കേരളത്തിന്റെ രക്ഷകനാവുകയായിരുന്നു രത്തന്‍ ടാറ്റ. അങ്ങനെയാണ് 60 കോടി ചെലവില്‍ ടാറ്റ …

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വിവി സജീവന് അന്താരാഷ്ട്ര അംഗീകാരം

കാസര്‍കോട്: ദുരന്തലഘൂകരണവും കാലാവസ്ഥ വ്യതിയാനവും മുന്‍നിര്‍ത്തി വലിയപറമ്പ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഫിലിപ്പെയിന്‍സിലെ മനിലയില്‍ നടക്കുന്ന ഏഷ്യാ പസിഫിക് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍ അംഗീകാരം എറ്റുവാങ്ങും.സമ്മേളനത്തോടനുബന്ധിച്ച് എഷ്യന്‍ ഡിസാസ്റ്റര്‍ റിഡക്ഷന്‍ ആന്റ് റെസ്പോണ്‍സ് നെറ്റ് വര്‍ക്ക് എന്ന അന്താരാഷ്ട്ര സംഘടന, പ്രാദേശിക തലത്തില്‍ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമായി …

ഇടപാടുകാരാണെന്ന വ്യാജേന ജ്വല്ലറിയില്‍; സ്വര്‍ണം പൂശിയ ചെമ്പ് നല്‍കിയ സ്ത്രീകള്‍ തട്ടിയത് 2.5 ലക്ഷം

ഇടപാടുകാരെന്ന വ്യാജേന ജ്വല്ലറിയിലെത്തി ഉടമയെ കബളിപ്പിച്ച് രണ്ട് സ്ത്രീകള്‍ 2.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കര്‍ണാടക കുന്താപുര ടൗണിലെ ജ്വല്ലറി ഉടമയാണ് തട്ടിപ്പിനിരയായത്. പഴയ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണം പൂശിയ ചെമ്പ് ആഭരങ്ങള്‍ നല്‍കുകയായിരുന്നു. വിശ്വസിച്ച ഉടമ പണം നല്‍കി തിരിച്ചയച്ചു. അല്‍പസമയത്തിന് ശേഷം സംശയം തോന്നി പരിശോധിച്ചപ്പോള്‍ ആഭരണങ്ങളില്‍ സ്വര്‍ണത്തിന്റെ അംശമില്ലെന്ന് വ്യക്തമായി. പുറത്തിറങ്ങി ഇടപാടിനെത്തിയ ആള്‍ക്കാരെ തെരഞ്ഞെങ്കിലും അവര്‍ രക്ഷപ്പെട്ടിരുന്നു. പണം തട്ടിയ സ്ത്രീകളുടെ ദൃശ്യം ജ്വല്ലറിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഉടമ കുന്താപുര …