ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് തളങ്കര സ്വദേശി പടിഞ്ഞാര്‍കുന്നില്‍ അസീബ് (34) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. അല്‍ വക്രയില്‍ ഇന്‍ ലാന്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അസീബിനെ രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നുമാസം മുമ്പാണ് കുടുംബസമേതം ഭാര്യയും മക്കളും ഖത്തറില്‍ എത്തിയത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മാതാവും സഹോദരനും ഭാര്യാ മാതാവും ഉള്‍പെടെയുള്ള ബന്ധുക്കള്‍ ദോഹയില്‍ എത്തിയിരുന്നു. കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് മുന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു അസീബ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി പ്രവര്‍ത്തകര്‍ അറിയിച്ചു. തളങ്കരിലെ മാലിക്, ഹവ്വാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ ജുമാന. മക്കള്‍: ഹനിയ ഫാത്തിമ.