കുടുംബ പ്രശ്നം പറഞ്ഞ് തീർക്കാൻ പൊലീസ് വിളിപ്പിച്ചു;മടങ്ങും വഴി ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ യുവാവിന്‍റെ ശ്രമം. ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിൽ ഏൽപ്പിച്ചു. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.പത്തനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് ആക്രമണം ഉണ്ടായത്. 9 മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് മാസമായി പിരിഞ്ഞ് കഴിയുകയായിരുന്നു . ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഗണേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും  പത്തനാപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പ്രശ്നങ്ങൾ പറഞ്ഞു സംസാരിച്ച് വിട്ടയച്ചു.മടങ്ങുംവഴിയാണ് ഗണേഷ് രേവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശിയായ ഗണേഷ് ടെക്സ്റ്റൈൽസ് ജീവനക്കാരനാണ്. തിരുവനന്തപുരം ലുലു മാളിലാണ് രേവതി ജോലി ചെയ്യുന്നത്. യുവതിയുടെ രണ്ടാം വിവാഹമാണിതെന്ന് പൊലീസ് പറഞ്ഞു.ഗണേശിനെതിരെ വിവിധ വകുപ്പുകളനുസരിച്ച് പൊലീസ് കേസ്സെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page