തൃക്കരിപ്പൂര്‍: ഉറങ്ങാന്‍ കിടന്ന വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശിനി എ.വി നാരായണിയെ(68)യാണ് നടക്കാവിലെ കാപ്പില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നടക്കാവിലുള്ള സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന നാരായണിയെ രാവിലെ മുറിയില്‍ നോക്കിയപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിക്കാന്‍ പോയവര്‍ മൃതദേഹം കണ്ടെത്. തൃക്കരിപ്പൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചക്കരയന്‍ അമ്പുവിന്റെ മകളാണ്. സഹോദരങ്ങള്‍: എ.വി സുധാകരന്‍, എ.വി കരുണാകരന്‍, എ.വി സരോജിനി, ജാനകി, പരേതനായ ദാമോദരന്‍.