കൊച്ചി: വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയിൽ സിവിൽ പൊലീസ് ഓഫീസർ അറസ്റ്റിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതിനെയാണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഉച്ചക്കാണ് പരാതിക്കാസ്പദമായ സംഭവം.അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെയാണ് മദ്യ ലഹരിയിൽ പൊലീസുകാരൻ കടന്ന് പിടിച്ചത്. ഇയാൾക്കൊപ്പം ബൈജുവെന്ന മറ്റൊരു കോൺസ്റ്റബിളും ഉണ്ടായിരുന്നു.ഇയാളെ അറസ്റ്റ് ചെ്തിട്ടില്ല.പൊലീസുകാർ അപമര്യാദയായി പൊരുമാറിയതോടെ സ്ത്രീകൾ ബഹളം വെക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെച്ചു.സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതി വെള്ളച്ചാട്ടം കാണാനെത്തിയ മറ്റ് സ്ത്രീകളോട് മോശമായി പെരുമാറിയത് പരാതിക്കാർ ശ്രദ്ധിച്ചിരുന്നു.തുടർന്ന് ഇവരുടെ നേരെ തിരിഞ്ഞപ്പോഴാണ് സ്ത്രീകൾ ബഹളം വെച്ചത്.