കാസർകോട്: മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പത്തു വയസുകാരിയെ പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രലോഭിപ്പിച്ചു കെട്ടിടത്തിന് അകത്തേയ്‌ക്ക് കൂട്ടികൊണ്ടുപോയ ആൾ അറസ്റ്റിൽ കാസർകോട് കുമ്പള വീരനഗറിലെ പവിത്രകുമാര്‍ (55) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്.ഇയാൾക്കെതിര പോക്‌സോ വകുപ്പ് പ്രകാരം കേസ്സെടുത്തു. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മൈതാനത്തില്‍ മറ്റ് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സ്നേഹം നടിച്ച് സമീപത്തെ കെട്ടിടത്തിനകത്തേക്ക് വിളിച്ച് കൂട്ടികൊണ്ട് പോവുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് കുട്ടികളും നാട്ടുകാരും ഇടപെട്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.