കൊച്ചി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ ജീവനക്കാരന്‍ വിറ്റു. എറണാകുളം മെഡിക്കല്‍ കോളേജിലെ ഡ്രൈവര്‍ ബിജു മാത്യുവാ(48)ണ് പശുവിനെ വില്‍ക്കാന്‍ ശ്രമിച്ചത്. പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു പിടിയിലായത്. കളമശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കയ്യില്‍ പണമില്ലാതെ വന്നപ്പോഴാണ് പശുവിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇത്തരത്തില്‍ നേരത്തേയും കന്നുകാലികളെ ഇയാള്‍ വിറ്റിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.