കൊച്ചി: ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമം. പയ്യന്നൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ അഭിമന്യുവാ(28)ണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാള്‍ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമിച്ചത്. പര്‍ദ്ദ ധരിച്ചെത്തി മൊബൈല്‍ ക്യാമറ ശുചിമുറിക്കുള്ളില്‍ സ്ഥാപിക്കുകയായിരുന്നു. പര്‍ദ്ദ ധരിച്ച ആള്‍ സ്ത്രീകളുടെ ടോയ്‌ലറ്റിന് സമീപം ചുറ്റി തിരയുന്നത് കണ്ട ലുലു മാളിലെ സെക്യൂരിറ്റി ജീവനക്കാരി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മാനേജ്‌മെന്റിന്റെ പരാതിയില്‍ കളമശ്ശേരി പൊലീസ് എത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.