തിരുവനന്തപുരം : എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇക്കുറി സൗജന്യ ഓണകിറ്റില്ല.മഞ്ഞ കാർഡ് ആയ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും മാത്രം അവശ്യ സാധനങ്ങളടങ്ങിയ ഓണകിറ്റ് നൽകിയാൽ മതിയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഓണകിറ്റിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ് പൊടി ഉപ്പ്, തുണി സഞ്ചി. എന്നിങ്ങനെ 13 ഇനങ്ങളാണ് സൗജന്യ ഓണകിറ്റിൽ ഉണ്ടാകുക. കടുത്ത സാമ്പത്തിക ബാധ്യത നിലനിൽക്കുന്നതിലാണ് എല്ലാവർക്കും ഓണകിറ്റ് നൽകേണ്ടെന്ന തീരുമാനം എടുക്കാൻ കാരണം