അമ്മയുടെ ചാറ്റിംഗിൽ സംശയം;  17 വയസുകാരൻ കോടാലി കൊണ്ട് അമ്മയെ വെട്ടിക്കൊന്നു

മുംബൈ:  മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അമ്മയുടെ ഫോണിൽ നിന്ന് എപ്പോഴും അജ്ഞാതനായ വ്യക്തിക്ക്  മെസേജ് ചെയ്യുന്നു എന്നാരോപിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വസായ് ടൗൺഷിപ്പിലെ പരോൾ ഏരിയയിൽ ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. 35 വയസുകാരിയായ അമ്മ സൊനാലി ഗോഗ്രയുടെ സ്വഭാവത്തിൽ മാറ്റം വന്നതായി മകൻ ആരോപിച്ചു. ഇത് കാരണമായി ഇരുവരും തമ്മിൽ കലഹം. പതിവായിരുന്നുവെന്ന് മാണ്ട്വി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അശോക് കാംബ്ലെ പറഞ്ഞു. ഞായറാഴ്ച രാത്രി വീട്ടിൽ വെച്ച് ഭക്ഷണം …

പാലക്കാട് തിരുവാഴിയോട് ബസ്സ് അപകടം; രണ്ട് പേർ മരിച്ചു നിരവധി പേർക്ക് പരിക്ക്

പാലക്കാട് :  പാലക്കാട് തിരുവാഴിയോട് കല്ലട ട്രാവൽസിന്‍റെ ബസ്സ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവി ആണ് മരിച്ച ഒരാൾ. മറ്റൊരു മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 25 വയസ്സ് പ്രായം വരുന്ന യുവാവാണ് മരിച്ചതെന്നാണ് വിവരം. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സ് ആണ് മറിഞ്ഞത്. രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. തിരുവാഴിയോട് കാർഷിക വികസന ബാങ്ക് കെട്ടിടത്തിന് സമീപമായിരുന്നു അപകടം.  യാത്രക്കാരും ജീവനക്കാരും അടക്കം 38 പേരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരെ …

സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിടവാങ്ങിയോ? യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത്?

സിംബാബ്വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചെന്ന വ്യാജ വാര്‍ത്തായാണ് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളില്‍ പ്രചരിച്ചത്. വന്‍കുടലിലെയും കരളിലെയും അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നാണ് പ്രചരണം. സിംബാബ്‌വെ മുന്‍ താരങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ഫോക്‌സ് ഉള്‍പ്പടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ഹീത്ത് സ്ട്രീക്ക് അന്തരിച്ചതായി ആദ്യം ട്വീറ്റ് ചെയ്ത സിംബാബ്വെ മുന്‍ സഹതാരം ഹെന്റി ഒലോങ്ക വാര്‍ത്ത തിരുത്തി പിന്നാലെ …

45 കാരനെ കുത്തി കൊലപ്പെടുത്തി; മംഗളൂരുവിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

മംഗളൂരു: നാൽപ്പത്തഞ്ചു വയസ്സുകാരനെ മംഗളൂരു ബയ്ക്കംപാടി വിപണന കേന്ദ്രത്തിന് സമീപം കുത്തികൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സ്വദേശിയെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നടുവിൽ കുടിയാൻമല മൂന്ന്തൊട്ടിയിലെ മനു സെബാസ്റ്റ്യൻ(33) ആണ് അറസ്റ്റിലായത്.ഓഗസ്റ്റ് 17 ന് രാത്രി 11.30 ഓടെയാണ് കൊലപാതകം നടന്നത്. മംഗളൂരു ബയ്ക്കംപാടി എ.പി.എം.സി കെട്ടിടത്തിന് പിന്നിലുള്ള ലേലം നടക്കുന്ന കെട്ടിടത്തിന് സമീപത്ത് വച്ച് യുവാവിനെ കത്തിയുപയോഗിച്ച് മനു സെബാസ്റ്റ്യൻ കുത്തുകയായിരുന്നു.ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചതോടെ പൊലീസ് കേസ്സ് രജിസ്ട്രർ ചെയ്യുകയും 24 …

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;  അസ്സം സ്വദേശിക്ക് 32 വർഷം കഠിന തടവും  നാല് ലക്ഷം രൂപ പിഴയും

കാസർകോട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ  32 വർഷം കഠിന തടവിനും, നാലു ലക്ഷംരൂപ പിഴയടക്കാനും കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷിച്ചു.  നീലേശ്വരം  ചായ്യോം വാടക ക്വാർട്ടേർസിൽ താമസിച്ചിരുന്ന അസം ടിൻസുകിയ ജില്ലയിലെ ശേഖർ ചൗധരി എന്ന റാം പ്രസാദ് ചൗധരിയെ (42) ആണ് കോടതി ശിക്ഷിച്ചത്.  പിഴയടച്ചില്ലെങ്കിൽ നാലുവർഷംകൂടി അധിക തടവും വിധിച്ചു. 2014 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. …

മോഷണത്തിന് നല്ല സമയം കണ്ടെത്താനും കവടി നിരത്തി, മുഹൂര്‍ത്തം നോക്കി ഒരു കോടി രൂപ കവര്‍ന്നു; പിന്നാലെ കള്ളന്മാരും ജോത്സ്യനും അറസ്റ്റില്‍

പൂനെ: മഹാരാഷ്ട്രയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ അഞ്ച് മോഷ്ടാക്കളെ അറസ്റ്റുചെയ്തു. മോഷണത്തിന് സമയം കുറിച്ച് നല്‍കിയ ജോത്സ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ ബാരാമതിയിലാണ് സംഭവം. നഗരത്തിന് പുറത്ത് താമസിക്കുന്ന ബിസിനസുകാരനായ സാഗര്‍ ഗോഫനെ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാ സംഘം സാഗറിനെ അടിച്ച് വീഴ്ത്തി ഭാര്യയെ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം ഒരു കോടിയോളം രൂപ മോഷ്ടിക്കുകയായിരുന്നു. 95 ലക്ഷം രൂപയും 11 ലക്ഷം രൂപയുടെ …

വീണാ വിജയനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ; വീണയുടെ ജിഎസ്ടി അക്കൗണ്ടിന്‍റെ വിവരങ്ങൾ പുറത്ത് വന്നാൽ കേരളം ഞെട്ടും; വീണയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാത്തത് എന്തുകൊണ്ടെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ വീണ്ടും കടന്നാക്രമിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. വീണയുടെ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ പുറത്ത് വന്നാൽ കേരളം ഞെട്ടുമെന്ന്  മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെല്ലുവിളിച്ചിട്ടും സിപിഎം നേതൃത്വം എന്തുകൊണ്ടാണ് വീണാ വിജയന്‍റെ അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാത്തതെന്ന് കുഴൽ നാടൻ ചോദിച്ചു. വിദ്യാഭ്യാസ സോഫ്റ്റ്വെയർ ഡെലപ്മെന്‍റാണ് വീണയുടെ കമ്പനിയായ എക്സാ ലോജിക്കിന്‍റെ  പ്രധാന സേവന മേഖല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അങ്ങിനെ എങ്കിൽ  കരിമണൽ കമ്പനിക്ക് എന്തിനാണ് സ്കൂളുകൾക്ക് ആവശ്യമായ …

ഇനി റെഡ് സിഗ്നല്‍ മറികടന്നാല്‍ പണിപാളും; ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയുമായി എം.വി.ഡി

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ കര്‍ശനമാകുന്ന സന്ദര്‍ഭത്തില്‍ പുതിയ നടപടിയുമായി മോട്ടോര്‍ ഗതാഗതവകുപ്പ്. ഇനിമുതല്‍ റെഡ് സിഗ്നല്‍ മറികടന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. മറ്റ് യാത്രക്കാരെ അപകടപ്പെടുത്തുന്നവിധത്തില്‍ അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ എന്നിവയ്ക്കാണ് പൊതുവേ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളില്‍ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ക്യാമറയിലും …

കൊളസ്ട്രോൾ കുറയ്ക്കാം. മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനായി നിങ്ങളുടെ ഭക്ഷണത്തിൽ ഈ സുഗന്ധവ്യഞ്ജനം എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം

അടുക്കളയില്‍ നമ്മൾ എന്തുണ്ടാക്കുമ്പോളും പ്രധാന ചേരുവകളില്‍ ഒന്നാണ് കുരുമുളക്. അതിന്റെ ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ കാരണം സമീപ കാലങ്ങളില്‍ പല ചർച്ചകളിലും കുരുമുളക് ഇടം നേടിയിട്ടുണ്ട്. കുരുമുളക് നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങൾക്ക് ഒരു തീക്ഷ്ണമായ രസം നല്‍കുക മാത്രമല്ല, നമ്മുടെ ആരോഗ്യ ക്ഷേമത്തിന് കാര്യമായ സംഭാവന നൽകി കൊളസ്ട്രോളിനെതിരെ പോരാടുകയും ചെയ്യുന്നുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിൽ കുരുമുളകിന്റെ അവിശ്വസനീയമായ സാധ്യതകളും, അത് നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ശരിയായ മാർഗവും എങ്ങനെയാണ്. കൊളസ്ട്രോൾ എന്ന വലിയ വെല്ലുവിളി …

ഗതാഗതം തടസപ്പെടുത്തിയ പരാതിയെ തുടര്‍ന്ന് എത്തിയ എസ്ഐയെ മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമം; യുവതിക്കെതിരെ കേസ്

മംഗളൂരു: എസ് ഐയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കടയുടമയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കുന്താപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിനയ്കുമാറിന്റെ പരാതിയില്‍ സരോജദാസി(41)നെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സരോജദാസിന്റെ ഉടമസ്ഥതയിലുള്ള ഫാന്‍സി സ്റ്റോര്‍ ഗതാഗതം തടസപ്പെടുത്തുന്നു എന്നാരോപിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. വില്‍പ്പനയ്ക്കുള്ള സാധനങ്ങള്‍ ഫുട്പാത്തില്‍ നിരത്തി വച്ചതിനെതിരെയായിരുന്നു പരാതി. ഫുട്പാത്തിലെ സാധനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ എസ്.ഐയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീയിടാന്‍ ശ്രമിക്കുകയായിരുന്നു.മണ്ണെണ്ണ ദേഹത്തു വീണുവെങ്കിലും …

മരിച്ചയാള്‍ ഏഴാം നാള്‍ തിരിച്ചെത്തി; അപ്പോള്‍ അടക്കം ചെയ്തതാരെ?

കൊച്ചി: സംസ്‌കാരം കഴിഞ്ഞ് ഒരാഴ്ച്ചക്ക് ശേഷം പരേതന്‍ തിരിച്ചെത്തിയാല്‍ എങ്ങിനെയിരിക്കും. അത്തരമൊരു സംഭവമാണ് ആലുവയിലുണ്ടായിരിക്കുന്നത്. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടന്‍ എന്നയാളാണ് അടക്കം കഴിഞ്ഞ് ഏഴാം നാള്‍ തിരികെ എത്തിയത്. മരിച്ചുവെന്ന് കരുതി കുടുംബം ഏഴാംനാളിന്റെ ചടങ്ങുകള്‍ ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പ്രതികരണവുമായി പൊലീസും രംഗത്തെത്തി. ബന്ധുക്കള്‍ ആള് മാറി അടക്കം ചെയ്തതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ കല്ലറയില്‍ ഉള്ള മൃതദേഹം ആരുടെതാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. വല്ലപ്പോഴും വീട്ടില്‍ വരുന്നയാളായിരുന്നു ആന്റണി ഔപ്പാടന്‍. …

ചന്ദ്രയാൻ 3 ന് വേണ്ടി പ്രത്യേക പൂജ; ദൗത്യ വിജയത്തിന് പൂജ നടന്നത് കുക്കെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ

മംഗളൂരു: ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ ആകാംക്ഷയിലും  പ്രതീക്ഷയിലുമാണ് ഏവരും.ഒപ്പം പൂജകൾക്കും പ്രാർത്ഥനകൾക്കും കുറവില്ല. ചന്ദ്രയാന് വേണ്ടി ദക്ഷിണ കർണാടകയിലെ കുക്കെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ    പ്രത്യേക പൂജ തന്നെ നടത്തിയിരിക്കുന്നു.നാഗാരാധനക്ക് പ്രശ്തമായ ക്ഷേത്രത്തിൽ നാഗ പഞ്ചമിയോടനുബന്ധിച്ചാണ് പ്രത്യേക പൂജ നടത്തിയത്.ഐഎസ്ആർഒ യുടെ പേരിലായിരുന്നു വഴിപാടുകൾ.കാർത്തിക പൂജ,മഹാ പൂജ, പ്രത്യേക പാലഭിഷേകം എന്നിവയാണ് നടത്തിയതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.ചന്ദ്രയാന്‍റെ വിജയത്തിനായാണ് പൂജകൾ നടത്തിയതെന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കി.600 കോടി ചിലവിട്ടാണ് ഇന്ത്യ ചന്ദ്രയാൻ മൂന്ന് …

സണ്‍ഷേഡിന്റെ വാര്‍പ്പ് പലക നീക്കുന്നതിനിടെ ഷേഡ് ഒന്നാകെ അടര്‍ന്നു വീഴുകയായിരുന്നു; അസം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് അസം സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം. നിര്‍മാണ തൊഴിലാളി റാക്കിബുള്‍ ഇസ്ലാം(31) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.45 ന് കുറുമാത്തൂര്‍ മണക്കാട് റോഡിലാണ് അപകടം നടന്നത്. അഗ്‌നിരക്ഷാ സേന എത്തി സ്ലാബ് നീക്കിയാണ് റാക്കി ബുള്‍ ഇസ്ലാമിനെ പുറത്തെടുത്തത്. മണക്കാട് മരുതേനിത്തട്ട് ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം മുഹമ്മദ് ഷഫീക്ക് എന്നയാളുടെ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പുപലക നീക്കുനന്തിനിടയില്‍ വാര്‍പ്പ് ഒന്നടങ്കം അടര്‍ന്ന് റഖാക്കിബുള്ളിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. …

മാഹിൻ കുന്നിലിന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരം

കാസർകോട്: ചാരിറ്റിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസികൾക്കും സർപ്ലസ് ഭക്ഷണം വിതരണം ചെയ്യുന്നവർക്കുമുള്ള കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഇന്ത്യൻ ഫുഡ് ഷെയറിംഗ് അലയൻസിന്റെ (IFSA)അംഗത്വം  സാമൂഹ്യ പ്രവർത്തകൻ  മാഹിൻ കുന്നിലിനു ലഭിച്ചു. കാസർകോട് ജില്ലയിൽ ഈ അംഗീകാരം ലഭിച്ച ഏക വ്യക്തിയാണ് മാഹിൻ കുന്നിൽ. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതിയുടെ ഭാഗമായുള്ള അംഗീകൃത ഏജൻസികൾക്കാണ് ഇന്ത്യൻ ഷെയർ ഫുഡ് അലയൻസിൽ അംഗത്വം ലഭിക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് കുറക്കുക, …

കടലില്‍ ഒഴുകിയെത്തി കോടികള്‍ വിലമതിക്കുന്ന ഹാഷിഷ്; ഉറവിടം അജ്ഞാതം

മുംബൈ: പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ നിലയില്‍ രത്‌നഗിരിയിലെ ബീച്ചുകളിലേക്ക് ഒഴുകിയെത്തി ഹാഷിഷ്. 250 കിലോ ഹാഷിഷാണ് ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ മഹാരാഷ്ട്രയിലെ 7 ബീച്ചുകളില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത്. നനഞ്ഞ് കുതിര്‍ന്ന അവസ്ഥയിലായിരുന്ന 12 കിലോയോളം ഭാരമുള്ള പാക്കറ്റുകളായിരുന്നു കണ്ടെടുത്തത്. ഈര്‍പ്പം മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തുന്നത്. ഓഗസ്റ്റ് 14 ന് രാത്രി പട്രോളിങ്ങിനിടെ തീരദേശ ഗാര്‍ഡുകള്‍ 10 പാക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് രത്‌നഗിരിയിലെ വിവിധ ബീച്ചുകളില്‍ കസ്റ്റംസ് പരിശോധന …

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ആള്‍ ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട്: മുക്കത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ആളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുക്കം നഗരസഭയിലെ പൂളപ്പൊയില്‍ സ്വദേശി പൈറ്റൂളി ചാലില്‍ മുസ്തഫയാണ് മരിച്ചത്. സംഭവം നടന്ന മുസ്തഫയുടെ ഉടമസ്ഥതയിലുള്ള മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിന്റെ രണ്ട് കിലോമീറ്ററിനടുത്ത് കാഞ്ഞിരമുഴി എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു മുസ്തഫ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയത്. പോലീസും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെട്ടേറ്റ് ഗുരുതര …

കാസര്‍കോട്ടെ സ്വര്‍ണ ഇടപാട്; യുവാവിനെ തട്ടി കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

കാസര്‍കോട്: ഗള്‍ഫില്‍ നിന്നു കൊടുത്തയച്ച സ്വര്‍ണ്ണം ഉടമസ്ഥനു നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കണ്ടെത്തി. മീപ്പുഗുരി, ഗള്‍ഫ് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനും രണ്ടുമാസം മുമ്പ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ അഹമ്മദ് ജാബിറിനെ ശനിയാഴ്ച രാത്രിയിലാണ് തട്ടികൊണ്ടുപോയത്. ഈ കേസില്‍ അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് അസഹറുദ്ദീന്‍ (31), അബ്ദുള്‍ ഖാദര്‍ (25) എന്നിവരെ അറസ്റ്റു …