മുംബൈ: മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അമ്മയുടെ ഫോണിൽ നിന്ന് എപ്പോഴും അജ്ഞാതനായ വ്യക്തിക്ക് മെസേജ് ചെയ്യുന്നു എന്നാരോപിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വസായ് ടൗൺഷിപ്പിലെ പരോൾ ഏരിയയിൽ ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. 35 വയസുകാരിയായ അമ്മ സൊനാലി ഗോഗ്രയുടെ സ്വഭാവത്തിൽ മാറ്റം വന്നതായി മകൻ ആരോപിച്ചു. ഇത് കാരണമായി ഇരുവരും തമ്മിൽ കലഹം. പതിവായിരുന്നുവെന്ന് മാണ്ട്വി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അശോക് കാംബ്ലെ പറഞ്ഞു. ഞായറാഴ്ച രാത്രി വീട്ടിൽ വെച്ച് ഭക്ഷണം കഴിക്കവെ അമ്മ മൊബൈൽ ഫോണിൽ മേസേജ് ചെയ്യുന്നത് കണ്ട് മകൻ അസ്വസ്ഥനായി. തുടർന്ന് കോടാലി എടുത്ത് വെട്ടുകയായിരുന്നു. ഫോണിൽ മേസേജ് ചെയ്യുന്നത് കണ്ട് മകൻ അസ്വസ്ഥനായി. തുടർന്ന് കോടാലി എടുത്ത് വെട്ടുകയായിരുന്നു.സംഭവ സമയത്ത് വീട്ടിൽ മറ്റ് കുടുംബാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ സൊനാലി ഗോഗ്രയെ ഭീവണ്ടിയിലെ ഇന്ദിര ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഇന്ത്യൻ ശിക്ഷാ നിയമം 302-ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തിയ 17 വയസുകാരനെ കണ്ടെത്തിനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.