കൊച്ചി: സംസ്‌കാരം കഴിഞ്ഞ് ഒരാഴ്ച്ചക്ക് ശേഷം പരേതന്‍ തിരിച്ചെത്തിയാല്‍ എങ്ങിനെയിരിക്കും. അത്തരമൊരു സംഭവമാണ് ആലുവയിലുണ്ടായിരിക്കുന്നത്. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടന്‍ എന്നയാളാണ് അടക്കം കഴിഞ്ഞ് ഏഴാം നാള്‍ തിരികെ എത്തിയത്. മരിച്ചുവെന്ന് കരുതി കുടുംബം ഏഴാംനാളിന്റെ ചടങ്ങുകള്‍ ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പ്രതികരണവുമായി പൊലീസും രംഗത്തെത്തി. ബന്ധുക്കള്‍ ആള് മാറി അടക്കം ചെയ്തതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ കല്ലറയില്‍ ഉള്ള മൃതദേഹം ആരുടെതാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. വല്ലപ്പോഴും വീട്ടില്‍ വരുന്നയാളായിരുന്നു ആന്റണി ഔപ്പാടന്‍. ഒരാഴ്ച്ച മുമ്പ് അങ്കമാലിയില്‍ നടന്ന അപകടത്തില്‍ മരിച്ചയാള്‍ ആന്റണി ഔപ്പാടന്‍ ആണെന്ന് കരുതിയാണ് കുടുംബം സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. തിരിച്ചെത്തിയ ശേഷമാണ് തന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന വിവരം ആന്റണി ഔപ്പാടന്‍ തന്നെ അറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.