കോഴിക്കോട്: മുക്കത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ആളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുക്കം നഗരസഭയിലെ പൂളപ്പൊയില്‍ സ്വദേശി പൈറ്റൂളി ചാലില്‍ മുസ്തഫയാണ് മരിച്ചത്. സംഭവം നടന്ന മുസ്തഫയുടെ ഉടമസ്ഥതയിലുള്ള മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിന്റെ രണ്ട് കിലോമീറ്ററിനടുത്ത് കാഞ്ഞിരമുഴി എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു മുസ്തഫ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയത്. പോലീസും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ ജമീല ഇപ്പോള്‍ മുക്കത്ത കെ എം സി ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രദേശവാസിയായ ആളുമായി ഭാര്യക്ക് അടുപ്പമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസില്‍ നിന്നും ലഭിച്ച സൂചന.