മദ്യപാനത്തിനിടെ തർക്കം സുഹൃത്തിനെ വിറക് കൊണ്ട് അടിച്ച് കൊന്ന് ഗ്രേഡ് എസ്.ഐ; പ്രതിയെ  കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂർ : കണ്ണൂർ മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ദിനേശൻറെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വെച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവൻറെ തലക്ക് അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സജീവൻ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പ്രതി പോലീസ് കസ്റ്റഡിയിലാണ്.പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് …

അമ്പിളി കുമ്പിളിൽ ഇന്ത്യ; രാജ്യമാകെ ചന്ദ്രോത്സവം; ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ; ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഭാരതം

ഭാരതത്തിന്‍റെ അഭിമാനം ചന്ദ്രനോളം ഉയർത്തി ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തു. മുൻ നിശ്ചയിച്ച പ്രകാരം വൈകിട്ട് 6.04 ന് തന്നെ ലാൻഡർ ചന്ദ്രോപരിതലം തൊട്ടു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യവും , ചന്ദ്രനിൽ  സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത് രാജ്യവുമായി ഇന്ത്യ മാറി. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്ന പേടകത്തിന്‍റെ വേഗത കുറച്ച് കൊണ്ട് വന്ന് സെക്കറ്റിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിൽ എത്തിച്ച ശേഷമായിരുന്നു സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രയാൻ …

കണ്ണൂരില്‍ റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ കുട്ടികള്‍ പിടിയില്‍, ട്രാക്കില്‍ പരിശോധന ശക്തമാക്കി

കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ നിലയില്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികള്‍ പിടിയില്‍. റെയില്‍വേ ട്രാക്കുകളില്‍ പൊലീസിന്റെ പരിശോധന ശക്തമായി നടന്നു വരികെയാണ് ബുധനാഴ്ച രാവിലെ സംഭവം കണ്ടത്. വളപട്ടണം പൊലീസ് ആണ് കുട്ടികളെ പിടികൂടിയത്. രാവിലെയാണ് കുട്ടികള്‍ ട്രാക്കില്‍ കല്ല് വച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയില്‍വേ ട്രാക്കില്‍ കണ്ടത്. സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്ഥിരം നടന്നുവരുന്നതായി പൊലീസ് …

ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന്  പഠനം; നിർണ്ണായക കണ്ടെത്തൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടേത്

തിരുവനന്തപുരം: ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) പഠനം. കൊതുകുകളില്‍ ഉയര്‍ന്ന താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് കൂടുതല്‍ തീവ്രത കൈവരിച്ചതായാണ് ആര്‍ജിസിബിയിലെ ഗവേഷക സംഘം കണ്ടെത്തിയത്.ജനിതകമാറ്റം നടത്തിയ എലികളെ ഉപയോഗിച്ച് രാജ്യത്തു തന്നെ ആദ്യമായി സൃഷ്ടിച്ച ഒരു മോഡലിലാണ് പരീക്ഷണം നടത്തിയത്. ഉയര്‍ന്ന താപനിലയില്‍ വളര്‍ന്ന വൈറസും എലിയുടെ രക്തത്തിലെ രോഗാണുവിന്‍റെ അളവിനെ ഗണ്യമായി വര്‍ധിപ്പിക്കുകയും ഹൃദയം, കരള്‍, വൃക്ക തുടങ്ങിയവയില്‍ അപകടരമായ കോശമാറ്റങ്ങള്‍ …

യുവമോര്‍ച്ചാ നേതാവിന്റെയും പിതാവിന്റെയും ദുരൂഹമരണം; കേസ്‌ കേരള പൊലീസിനു കൈമാറും ; ശബ്‌ദസന്ദേശം സൈബര്‍ പരിശോധനയ്‌ക്കയച്ചു;

യുവമോര്‍ച്ചാ നേതാവിന്റെയും പിതാവിന്റെയും ദുരൂഹമരണം  കേസ് കേസ്‌ കേരള പൊലീസിനു കൈമാറുമെന്ന്‌ എസ്‌.പി;  ശബ്‌ദസന്ദേശം സൈബര്‍ പരിശോധനയ്‌ക്കയച്ചു; കാസർകോട് : യുവമോര്‍ച്ചാ നേതാവും പിതാവും ദുരൂഹ സാഹചര്യത്തില്‍ കടലില്‍ ചാടി ജീവനൊടുക്കിയ കേസ്‌ കേരള പൊലീസിനു കൈമാറും. ദക്ഷിണ കന്നഡ ജില്ലാ പൊലീസ്‌ മേധാവിയാണ്‌ ഇക്കാര്യം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചത്‌. കർണാടകയിലെ ഉള്ളാള്‍ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എസ്‌പിയെ നേരില്‍ കണ്ട്‌ …

15,000 രൂപ നല്‍കി നായ കുട്ടിയെ വാങ്ങി, നാലു മാസം കാത്തിരുന്നിട്ടും കുരച്ചില്ല;ഒടുവിൽ മൃഗശാല അധികൃതരെത്തിയപ്പോൾ കണ്ടത് മറ്റൊരു മൃഗത്തെ

നമ്മളില്‍ പലരും വളര്‍ത്തുമൃഗങ്ങളെ ഓമനിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മനുഷ്യനോട് നന്നായി ഇണങ്ങുന്ന മൃഗങ്ങളെയാണ് സാധാരണയായി വളര്‍ത്തുക. ഇവിടെ നായക്കുട്ടിയാണെന്ന് കരുതി വാങ്ങി നാലുമാസം വളര്‍ത്തിയത് കുറുക്കന്‍ കുഞ്ഞിനെ. ചൈനയിലെ ഷാന്‍സി മേഖലയില്‍ ജിന്‍ഷോങ്ങിലാണ് സംഭവം. 15,000 രൂപ കൊടുത്ത് വാങ് എന്ന യുവതിയാണ് കുറുക്കനെ വാങ്ങിയത്. ജാപ്പനീസ് സ്പിറ്റ്‌സ് എന്നയിനം നായ ആണെന്ന് കരുതിയാണ് വാങ്ങിയത്. ജാപ്പനീസ് സ്പിറ്റ്‌സ് ആണെന്ന് പറഞ്ഞാണ് കടക്കാരന്‍ നായയെ വിറ്റത്. എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും നായ കുരയ്ക്കുന്നില്ല. മാത്രവുമല്ല നായകളുടെ ശരീരത്തില്‍ …

കരിപ്പൂരിൽ സ്വർണ്ണ, വിദേശ കറൻസി വേട്ട; 3.5 കിലോയിലധികം സ്വർണ്ണവും  20 ലക്ഷത്തിലേറെ മൂല്യം വരുന്ന വിദേശ കറൻസിയും കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി; 5 പേർ പിടിയിൽ

കോഴിക്കോട് :   കരിപ്പൂർ വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണ്ണ, കറൻസി വേട്ട. കഴിഞ്ഞ ദിവസം  രാത്രി  സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാപ്പാട് സ്വദേശിയായ അജ്മൽ ഫാഹിൽ  (25) നിന്നും രേഖകളില്ലാതെ വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 20,90,000 രൂപയ്ക്കു തുല്യമായ  1,00,000 സൗദി റിയാൽ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി.   പുലർച്ചെ  ബഹറിനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ എത്തിയ കോഴിക്കോട് കളരാന്തിരി സ്വദേശി വലിയ കൽപള്ളി മുഹമ്മദ് സൈബിനിൽ (27) നിന്നും 1117ഗ്രാം തൂക്കം …

വീട്ടിലെ ഷെഡില്‍ 11,733 പാക്കറ്റ് നിരോധിത പുകയില; വില്‍പനക്കരന്‍ അറസ്റ്റില്‍

കാസര്‍കോട്: വീടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 11,733 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. ഉപ്പള, പത്വാടി റോഡിലെ കൊണ്ടയൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കെ.മുഹമ്മദാ(49)ണ് പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്നു സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ പി.പി.രജീഷ്, എസ്.ഐമാരായ അന്‍സാര്‍, നിഖില്‍, ഇന്റലിജന്‍സ് ഓഫീസര്‍ പ്രദീഷ് ഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

ചന്ദ്രയാന്‍ ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പ്രത്യേക പ്രാര്‍ഥനയുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍

ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 മുത്തമിടാന്‍ മണിക്കൂറുകള്‍ മാത്രം. ‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ബുധനാഴ്ച വൈകീട്ട് 5.45-ന് ആരംഭിക്കും. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുക. ചന്ദ്രോപരിതലത്തില്‍ നിന്നും 30 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ത്തന്നെ ഒന്നാം ഘട്ടമായി പേടകത്തിന്റെ വേഗത കുറയ്ക്കാന്‍ തുടങ്ങും. അവിടെവച്ചാണ് പവേഡ് ബ്രേക്കിങ് ആരംഭിക്കുന്നത്. അത്രനേരം 90 ഡിഗ്രിയില്‍ തിരശ്ചീനമായി അതിവേഗത്തില്‍ …

ഫാഷന്‍ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ്‌ ;  മുസ്ലീം ലിഗ് നേതാക്കളായ എം സി ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും സ്വത്തുവകകൾ കണ്ടുകെട്ടി

കാസര്‍കോട്‌: ഫാഷന്‍ഗോള്‍ഡ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസില്‍ പ്രതികളായ മുസ്ലീം ലീഗ്‌ നേതാക്കളുടെ സ്വത്തു കണ്ടുകെട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കമ്പനി എം ഡിയും  ലീഗു നേതാവുമായിരുന്ന ചന്തേരയിലെ പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ മുന്‍ എം എൽ എ എം സി ഖമറുദ്ദീന്‍ എന്നിവരുടെ സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയത്‌. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം ഉത്തരവാദപ്പെട്ട സംസ്ഥാനതല അധികാരിയായ സംസ്ഥാന ഫിനാന്‍സ്‌ സെക്രട്ടറി സഞ്‌ജയ്‌ എം കൗള്‍ ആണ്‌ സ്വത്തുക്കള്‍ കണ്ടുകെട്ടികൊണ്ട്‌ ഉത്തരവിറക്കിയത്‌. കേസ്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കണ്ണൂര്‍ …

ചീമേനി എന്‍ജിനിയറിങ് കോളേജിന് എ ഗ്രേഡോടെ നാക് അംഗീകാരം

ചെറുവത്തൂര്‍: ചീമേനി എന്‍ജിനിയറിങ് കോളേജിന് എ ഗ്രേഡോടെ നാക് അംഗീകാരം ലഭിച്ചു. അക്കാദമിക് രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന കോളേജിനുള്ള അംഗീകാരമാണിത്. കോളേജിന്റെ സെക്കന്‍ഡ് സൈക്കിള്‍ അപേക്ഷ പരിഗണിച്ച നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ സംഘം കോളേജിനെക്കുറിച്ച് വിശദമായ പരിശോധനയും വിലയിരുത്തലും നടത്തിയിരുന്നു. വിവിധ വകുപ്പുകള്‍, സെന്‍ട്രല്‍ ലൈബ്രറി, കോളേജ് കാന്റീന്‍, വനിതാ ഹോസ്റ്റല്‍, വര്‍ക്ക് ഷോപ്പുകള്‍, ലബോറട്ടറികള്‍ എന്നിവ സംഘം പരിശോധിച്ചു. ഹരിത കാമ്പസ്, ഗ്രീന്‍ ഓഡിറ്റിങ്, പൊതിച്ചോര്‍ വിതരണം എന്നിവയ്‌ക്കൊപ്പം സാമൂഹികരംഗത്തെ ഇടപെടലുകളും പരിഗണിച്ചാണ് …

സുരക്ഷ മുന്നറിയിപ്പായി  ക്രഷറിൽ സ്ഥാപിച്ചത്  ഗണപതിയുടെ ചിത്രത്തോടു കൂടിയ പോസ്റ്റർ;  വിശ്വാസത്തെ അവഹേളിച്ചെന്നാരോപിച്ച് പ്രതിഷേധം

കോഴിക്കോട്: ക്രഷറിൽ സുരക്ഷാ മുന്നറിയിപ്പായി വച്ച ബോർഡിൽ ഗണപതിയുടെ ചിത്രം പതിച്ചത് വിവാദത്തിൽ. കോഴിക്കോട് മുക്കംകാരശ്ശേരി പഞ്ചായത്തിലെ  നെല്ലിക്കപറമ്പ് ആദംപടിയിൽ പ്രവർത്തിക്കുന്ന സെൽവ ക്രഷറിലാണ്  ദയവായി നിങ്ങൾ ഹെൽമെറ്റ് ധരിക്കൂ അല്ലെങ്കിൽ നിങ്ങൾക്ക് എന്നെപ്പോലെ തല മാറ്റിവെക്കാൻ കഴിയില്ല . എന്നെഴുതിയ ഗണപതി ചിത്രത്തോടു കൂടിയ   ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്. പോസ്റ്റർ വിശ്വാസത്തെ വൃണപ്പെടുത്തുന്നതാണെന്നും  ഗണപതിയെ അവഹേളിച്ചു എന്നും ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ക്രഷറിലേക്ക്  മാർച്ച് നടത്തി. നെല്ലിക്ക പറമ്പിൽ നിന്നും ആരംഭിച്ച മാർച്ച്  ക്രഷറിലേക്ക്   …

സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമച്ച്; തന്റ പേര് ഉപയോഗിച്ച് സര്‍ക്കാരിന്റെ പണം അപഹരിച്ചു; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി ലിജിമോള്‍

കോട്ടയം: പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയില്‍ സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമച്ചിട്ടാണെ് ലിജിമോള്‍. വ്യാജരേഖ ചമച്ച് ജോലി നേടാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നുവെന്നും തന്റ പേര് ഉപയോഗിച്ച് സര്‍ക്കാരിന്റെ പണം അപഹരിച്ചെന്നും ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനില്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ ലിജിമോള്‍ തനിക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കണ്ടാണ് തന്റെ പേരില്‍ സതീദേവി ജോലി ചെയ്യുന്നതും ശമ്പളം …

കോട്ടച്ചേരി സഹകരണ ബാങ്ക് സ്വര്‍ണ്ണ പണയ തട്ടിപ്പ്; പ്രതിയായ വനിതാമാനേജര്‍ റിമാന്റില്‍

കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സ്വര്‍ണ്ണ പണയ തട്ടിപ്പ് കേസില്‍ പ്രതിയായ ബാങ്ക് ശാഖാ മാനേജര്‍ റിമാന്റില്‍. ബാങ്കിന്റെ മഡിയനിലെ ശാഖയിലെ മാനേജര്‍ ബല്ല സ്വദേശിനി നീനയാണ് കേസില്‍ അറസ്റ്റിലായത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെ ഇവര്‍ ചൊവ്വാഴ്ച ഹോസ്ദുര്‍ഗ് എസ്.ഐ വേലായുധന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ പ്രതിയായതിന് പിന്നാലെ നീന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് കോടതി നീനയോട് പൊലീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പൊലീസില്‍ ഹാജരായ ശേഷം …

ഓടുന്ന ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഇറങ്ങിയോടിയ യുവാവിനെ ഓടിച്ചിട്ടു പിടികൂടി

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും ബസില്‍ ലൈഗികാതിക്രമം. ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന പതിനേഴുകാരിയെ ഓടുന്ന ബസില്‍ വച്ച് ശല്യം ചെയ്ത യുവാവിനെ യാത്രക്കാര്‍ പിടികൂടി. പെര്‍ഡാല, ചുള്ളിക്കാന സ്വദേശി സുദര്‍ശന(34)യാണ് കേസില്‍ അറസ്റ്റിലായത്. കാസര്‍കോട് നിന്നു ബദിയഡുക്കയിലേയ്ക്കു വരികയായിരുന്ന ബസിലെ യാത്രക്കാരിയാണ് പെണ്‍കുട്ടി. ബസിലെ സീറ്റിന് പിറകിലിരുന്ന യുവാവ് ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി ഒച്ചവച്ചതോടെ മറ്റുള്ളയാത്രക്കാര്‍ യുവാവിനെ തടഞ്ഞുവച്ചു. യാത്രക്കാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് ബസ് ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്കു വിടുകയായിരുന്നു. ബസ് ഇടക്ക് നിര്‍ത്തിയപ്പോള്‍ പ്രതി …

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; മുൻ മന്ത്രി എ സി മൊയ്തീന് ഇ.ഡിയുടെ കുരുക്ക് ; ചോദ്യം ചെയ്യാൻ ഹാജരാകാൻ നിർദേശം; അക്കൗണ്ടുകൾ മരവിപ്പിച്ചു

തൃശ്ശൂർ:  22 മണിക്കൂർ നീണ്ട റെയ്ഡിനു പിന്നാലെ മുൻ മന്ത്രി എ.സി മൊയ്തീന്‍റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്.ബാങ്ക് അക്കൗണ്ടിൽ 30 ലക്ഷത്തിലധികം രൂപയുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ചോദ്യം ചെയ്യാൻ ഹാജരാകാൻ മൊയ്തീനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിലാണ് എ.സി മൊയ്തീനെ ചോദ്യം ചെയ്യുന്നത്. മൊയ്തീനെതിരെ നേരത്തെ പണം നഷ്ടപ്പെട്ടവർ ഇഡിക്ക് പരാതി നൽകിയിരുന്നു. അതേ സമയം തന്നെ പ്രതിയാക്കുകയല്ല പകരം സംശയ മുനയിൽ നി‍ർത്തി വേട്ടയാടാനാണ് ഇഡി …

8 ലക്ഷത്തിന്‍റെ വിദേശ സിഗററ്റുമായി രണ്ട് പേർ പിടിയിൽ;കസ്റ്റംസ് വലയിൽ ആയത് തായ് ലാൻഡിൽ നിന്ന് എത്തിയവർ

8 ലക്ഷത്തിന്‍റെ വിദേശ സിഗററ്റുമായി രണ്ട് പേർ പിടിയിൽ; പിടികൂടിയത് തായ് ലാൻഡിൽ നിന്ന് എത്തിയവരെ ബംഗളൂരു; 8.16 ലക്ഷം രൂപ വിലമതിക്കുന്ന 48,000 സിഗരറ്റ്  കടത്തിയതിന് രണ്ട് പേരെ ബംഗളൂരുവിൽ എയർ കസ്റ്റംസ് അറസ്റ്റ് ചെയ്തു.ഓഗസ്റ്റ് 21 ന് ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നാണ് സിഗററ്റ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പരിശോധന ഒഴിവാക്കി ഗ്രീൻ ചാനൽ വഴി പുറത്ത്  കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഇവരെ തടഞ്ഞത്. ചെക്ക്-ഇൻ ബാഗേജ് പരിശോധിച്ചതിൽ …

ബാറിന്റെ മുന്നില്‍ വച്ച് യുവാവിന് ക്രൂര മര്‍ദ്ദനം; നാലുപേര്‍ക്കെതിരേ കേസ്, വിഡിയോ വൈറല്‍

കാസര്‍കോട്: മണ്ണിടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നക്ഷത്രബാറിന്റെ മുറ്റത്ത് യുവാവിന് ക്രൂരമര്‍ദ്ദനം. പെരിയ സ്വദേശി കെ. മഹേഷ് (23) ആണ് അക്രമത്തിനിരയായത്. ദേശീയപാതയോരത്ത് ചെറുവത്തൂരിലെ ബാറിന്റെ മുറ്റത്ത് ഞായറാഴ്ച വൈകീട്ടാണ് അക്രമം നടന്നത്. നാലുപേര്‍ ചേര്‍ന്ന് യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ബോധരഹിതനായി കിടന്ന യുവാവിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹേഷിന്റെ പരാതിയില്‍ രാജേഷ്, വിനീഷ്, എന്നിവരെ കൂടാതെ കണ്ടാലറിയുന്ന മറ്റു രണ്ടാള്‍ക്കെതിരെയും …