കണ്ണൂര്‍: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് അസം സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം. നിര്‍മാണ തൊഴിലാളി റാക്കിബുള്‍ ഇസ്ലാം(31) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.45 ന് കുറുമാത്തൂര്‍ മണക്കാട് റോഡിലാണ് അപകടം നടന്നത്. അഗ്‌നിരക്ഷാ സേന എത്തി സ്ലാബ് നീക്കിയാണ് റാക്കി ബുള്‍ ഇസ്ലാമിനെ പുറത്തെടുത്തത്. മണക്കാട് മരുതേനിത്തട്ട് ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം മുഹമ്മദ് ഷഫീക്ക് എന്നയാളുടെ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പുപലക നീക്കുനന്തിനിടയില്‍ വാര്‍പ്പ് ഒന്നടങ്കം അടര്‍ന്ന് റഖാക്കിബുള്ളിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേനയാണ് സ്ളാബ് നീക്കി അകത്ത് കുടുങ്ങിയ ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബുധനാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോകും.