മംഗളൂരു: നാൽപ്പത്തഞ്ചു വയസ്സുകാരനെ മംഗളൂരു ബയ്ക്കംപാടി വിപണന കേന്ദ്രത്തിന് സമീപം കുത്തികൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സ്വദേശിയെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നടുവിൽ കുടിയാൻമല മൂന്ന്തൊട്ടിയിലെ മനു സെബാസ്റ്റ്യൻ(33) ആണ് അറസ്റ്റിലായത്.ഓഗസ്റ്റ് 17 ന് രാത്രി 11.30 ഓടെയാണ് കൊലപാതകം നടന്നത്. മംഗളൂരു ബയ്ക്കംപാടി എ.പി.എം.സി കെട്ടിടത്തിന് പിന്നിലുള്ള ലേലം നടക്കുന്ന കെട്ടിടത്തിന് സമീപത്ത് വച്ച് യുവാവിനെ കത്തിയുപയോഗിച്ച് മനു സെബാസ്റ്റ്യൻ കുത്തുകയായിരുന്നു.ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചതോടെ പൊലീസ് കേസ്സ് രജിസ്ട്രർ ചെയ്യുകയും 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു. കൊലപാതക കാരണം വ്യക്തമാല്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.