ഗതാഗതം തടസപ്പെടുത്തിയ പരാതിയെ തുടര്‍ന്ന് എത്തിയ എസ്ഐയെ മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമം; യുവതിക്കെതിരെ കേസ്
മംഗളൂരു: എസ് ഐയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കടയുടമയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കുന്താപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിനയ്കുമാറിന്റെ പരാതിയില്‍ സരോജദാസി(41)നെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സരോജദാസിന്റെ ഉടമസ്ഥതയിലുള്ള ഫാന്‍സി സ്റ്റോര്‍ ഗതാഗതം തടസപ്പെടുത്തുന്നു എന്നാരോപിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. വില്‍പ്പനയ്ക്കുള്ള സാധനങ്ങള്‍ ഫുട്പാത്തില്‍ നിരത്തി വച്ചതിനെതിരെയായിരുന്നു പരാതി. ഫുട്പാത്തിലെ സാധനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ എസ്.ഐയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീയിടാന്‍ ശ്രമിക്കുകയായിരുന്നു.
മണ്ണെണ്ണ ദേഹത്തു വീണുവെങ്കിലും തെന്നിമാറിയതിനാല്‍ ആണ് തീയില്‍ നിന്നു രക്ഷപ്പെട്ടത്.