കാസര്‍കോട്ടെ സ്വര്‍ണ ഇടപാട്; യുവാവിനെ തട്ടി കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി
കാസര്‍കോട്: ഗള്‍ഫില്‍ നിന്നു കൊടുത്തയച്ച സ്വര്‍ണ്ണം ഉടമസ്ഥനു നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കണ്ടെത്തി. മീപ്പുഗുരി, ഗള്‍ഫ് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനും രണ്ടുമാസം മുമ്പ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ അഹമ്മദ് ജാബിറിനെ ശനിയാഴ്ച രാത്രിയിലാണ് തട്ടികൊണ്ടുപോയത്. ഈ കേസില്‍ അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് അസഹറുദ്ദീന്‍ (31), അബ്ദുള്‍ ഖാദര്‍ (25) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു നാലുപ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. അതേസമയം മറ്റു പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുവാനോ, കീഴടങ്ങാനോ ശ്രമിക്കുന്നതായാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.