തണ്ടപ്പേരിനും സൈറ്റിൽ പ്ലാൻ ചേർക്കുന്നതിനും 3000 രൂപ വേണം ; നിർധന വനിതയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിലായി
കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് സ്വദേശി ചെറുവാഞ്ചേരി ഹൗസിൽ സി അരുൺകുമാർ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് സ്വദേശി കെ സുധാകരൻ എന്നിവരാണ് അറസ്റ്റിലായത്. തണ്ടപ്പേരിനും സൈറ്റിൽ പ്ലാൻ ചേർക്കുന്നതിനായി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ചാമുണ്ഡി കുന്ന് സ്വദേശി അബ്ദുൽ ബഷീറിന്റെ സഹോദരിയുടേതാണ് ഭൂമി.മൂവായിരം രൂപ ഇല്ലാതെ ലീഗൽ ഹയർ സർട്ടിഫിക്കറ്റും തണ്ടപേരും അനുവദിച്ചു തരില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് പരാതിക്കാരനായ ബഷീർ വിജിലൻസ് …