പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് തവണ പീഡിപ്പിച്ചു; ജാമ്യത്തിലിറങ്ങി നേപ്പാളിലേക്ക് മുങ്ങി; പോക്സോ കേസ് പ്രതിയെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പൊലീസ്; വലയിലാക്കിയത് ഇന്‍സ്റ്റഗ്രാം ചാറ്റ് വഴി
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു കേസുകളില്‍ ജ്യാമത്തിലിറങ്ങി മുങ്ങിയ പ്രതിയെ വിദേശത്തു നിന്നും തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് അറസ്റ്റുചെയ്തു. കടുമേനി പട്ടേങ്ങാനം സ്വദേശി ഏണിയക്കാട്ടില്‍ ആന്റോ ചാക്കോച്ചനെ(28)യാണ് നേപ്പാളില്‍ നിന്ന് ഇന്‍സ്റ്റഗ്രാം ചാറ്റ് നടത്തി നാട്ടിലെത്തിച്ചത്. ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ അരുണന്‍, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഷാജു. നികേഷ് എന്നിവര്‍ മുംബൈ കല്യാണില്‍ എത്തിച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2019 ലാണ് വാഹന മെക്കാനിക്കായ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ച കേസില്‍ ആറ് മാസം റിമാന്‍ഡില്‍ …