ദേശീയ അവാർഡിൽ തിളങ്ങി മലയാള സിനിമ; ഇന്ദ്രൻസിന് പ്രത്യേക പരാമർശം; മികച്ച തിരക്കഥക്കുള്ള അവാർഡ് നായാട്ടിന് ; അല്ലു അർജ്ജുൻ മികച്ച നടൻ

ന്യൂഡൽഹി : ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമ‍ർശത്തിന് അർഹനായി നടൻ ഇന്ദ്രൻസ്. ഹോം സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് അംഗീകാരം ലഭിച്ചത്. മികച്ച മലയാള സിനിമയായി റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം തെരഞ്ഞെടുക്കപ്പെട്ടു. പുഷ്പയിലെ അഭിനയത്തിന് അല്ലു അർജ്ജുനാണ് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. ആലിയാ ഭട്ടും, കൃതി സനോണുമാണ് മികച്ച നടിമാർ.ഗോദാവരി എന്ന മറാത്തി ചിത്രത്തിന്‍റെ സംവിധായകൻ നിഖിൽ മഹാജനാണ് മികച്ച സംവിധായകൻ. മിമി എന്ന ചിത്രത്തിലൂടെ പങ്കജ് ത്രിപാഠി മികച്ച സഹ നടനുള്ള പുരസ്കാരത്തിനും കശ്മീർ ഫയൽസിലെ അഭിനയത്തിന് പല്ലവി ജോഷി മികച്ച സഹ നടിക്കുള്ള പുരസ്കാരത്തിനും അർഹയായി.     

    മേപ്പടിയാൻ ചിത്രത്തിന്‍റെ സംവിധായകൻ വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായി. മാധവൻ സംവിധാനം നിർവ്വഹിച്ച് അഭിനയിച്ച റോക്കട്രി ദ നമ്പി എഫക്ട് ആണ് മികച്ച ചിത്രം. ആർ.ആർ.ആർ ആണ് മികച്ച ജനപ്രിയ ചിത്രം.കൊറിയോഗ്രഫി, സ്പെഷ്യൽ ഇഫക്ട്സ് എന്നിവക്കുള്ള അവാർഡും ആർ.ആർ.ആർ കരസ്ഥമാക്കി.

    നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത “കണ്ടിട്ടുണ്ട്’’ സ്വന്തമാക്കി. മികച്ച ഓഡിയോ ഗ്രഫിക്കുള്ള പുരസ്കാരം “ചവിട്ട് എന്ന മലയാള ചിത്രം സ്വന്തമാക്കി. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി. സർദാർ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത് ഫിച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ  മത്സരിക്കാനുണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page