കാസർകോട്: ശ്വാസ തടസ്സത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം സ്വദേശിയും പ്രവാസിയുമായ മധുസൂദനന്‍റെയും രജിലയുടെയും രണ്ടു വയസ്സുള്ള മകൻ അഹാന്‍ കൃഷ്ണയാണ് മരിച്ചത്. ബുധനാഴ്ച രാത്രി ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ ആദ്യം പടന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. നില ഗുരുതരമായതിന് പിന്നാലെ കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരന്‍: അയാന്‍ കൃഷ്ണ. ഓണം ആഘോഷിക്കാൻ ഏതാനും ദിവസം മുമ്പാണ് കുട്ടിയുടെ പിതാവ് മധുസൂദനൻ നാട്ടിലെത്തിയത്.