കാസര്‍കോട്: ഉള്ളിച്ചാക്കുകള്‍ക്കു അടിയില്‍ വച്ച് കടത്തിയ 53 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ പി കെ അഖില്‍ (30), സാജിര്‍ (42) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്തേയ്ക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഓണാഘോഷത്തിനായി കേരളത്തിലേയ്ക്ക് വന്‍ തോതില്‍ മയക്കുമരുന്നു കടത്താന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി എട്ടിനു ദേശീയപാതയിലെ കുക്കാര്‍ പാലത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
ഡിവൈ എസ് പി പി കെ സുധാകരന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
മലപ്പുറം രജിസ്ട്രേഷനിലുള്ള പിക്കപ്പിനു മുകളില്‍ ഉള്ളിയും വെളുത്തുള്ളിയുമായിരുന്നു. സംശയം തോന്നി ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പിടികൂടിയ ഉത്പന്നങ്ങൾക്ക് ഏഴു ലക്ഷത്തോളം രൂപ വില വരും.