മംഗളൂരു: ഉപ്പിനങ്ങാടിക്കടുത്ത് പത്രമ റിസര്‍വ് ഫോറസ്റ്റില്‍ കലമാനെ വെടിവച്ച് കൊന്ന പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. സുദേശ, പുനീത്, കോട്ടിയപ്പ ഗൗഡ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പുദ്യോഗസ്തരുടെ സംഘം കപിലാ നദിക്ക് സമീപം ബുധനാഴ്ച രാത്രി നടത്തിയ പട്രോളിംഗിനിടെ വെടിയൊച്ച കേള്‍ക്കുകയായിരുന്നു. എന്നാല്‍, അവര്‍ സ്ഥത്തെത്തിയപ്പോളാണ് കലമാന്‍ ചത്ത് കിടക്കുന്നതായി കണ്ടത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി സോണല്‍ ഓഫീസര്‍ ലോകേഷ്, അശോക്, ഫോറസ്റ്റ് ഗാര്‍ഡ് വിനയ ചന്ദ്ര, ജീപ്പ് ഡ്രൈവര്‍ കിഷോര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ സോണല്‍ ഓഫീസര്‍ ജയപ്രകാശിന് മുമ്പാകെ ഹാജരാക്കി. ഉപ്പിനങ്ങാടി സോണല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്.