ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ വിട്ടയക്കണം, ചങ്ങനാശേരിയില്‍ പോലീസിനുനേരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അതിക്രമം
ചങ്ങനാശേരി: ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ പിടികൂടിയതിന്റെ പേരില്‍ പോലീസിനുനേരേ പെണ്‍കുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപും സംഘത്തിനു നേരേയാണ് പെണ്‍കുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ് സംഭവം. ഗോശാലപ്പറമ്പില്‍ വിഷ്ണുവാണ് (19) പോലീസിന്റെ പിടിയിലായത്. യുവാവിന്റെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരെയും കണ്ടതായി പരിസരവാസികള്‍ തൃക്കൊടിത്താനം പോലീസിനു രഹസ്യവിവരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്.എച്ച്.ഒ. അനൂപ് ഡ്രൈവര്‍ക്കൊപ്പം സ്ഥലത്തെത്തി. ഈസമയം …