മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തര്‍ക്കുന്ന വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് പുന്നക്കാട് പൊടുവണ്ണിക്കല്‍ സ്വദേശികളായ വെമ്മുള്ളി മുഹമ്മദ് റിയാസ് (25), ചൊക്രന്‍വീട്ടില്‍ മുഹമ്മദ് ഫവാസ് (22), പറച്ചിക്കോട്ടില്‍ സലീം ജിഷാദിയാന്‍ (20), പറച്ചിക്കോട്ടില്‍ മുഹമ്മദ് ജാസിം (19), മേലേടത്ത് സല്‍മാനുല്‍ ഫാരിസ് (19) എന്നിവരെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തത്. മലയാളസിനിമയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചേര്‍ത്ത് മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന രീതിയില്‍ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നു സംഘം. വീഡിയോ അപ്ലോഡ്‌ചെയ്ത ഒന്നാംപ്രതി മുഹമ്മദ് റിയാസിനെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റിയാസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു നാലുപേരെ പിടികൂടിയത്. ലഹള സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, സാമൂഹികമാധ്യമം വഴി പോലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിട്ടുള്ളത്.
ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും ഇതു പ്രചരിപ്പിച്ചു. സമൂഹ മാധ്യമങ്ങളില്‍ ലൈക്ക് നേടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍. രഞ്ജിത്ത് പറഞ്ഞു. ഇവരെ പീന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.